ETV Bharat / state

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു - fisherman

നിയന്ത്രണം വിട്ട വള്ളത്തിൽ നിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ കടലിൽ പോവുകയും വള്ളത്തിന്‍റെ എഞ്ചിൻ പൂർണമായി തകരുകയും ചെയ്‌തു

മത്സ്യത്തൊഴിലാളി മരിച്ചു  വള്ളം മറിഞ്ഞു  മത്സ്യത്തൊഴിലാളി  തിരുവനന്തപുരം  fisherman  crashing boat
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
author img

By

Published : Jun 25, 2020, 9:50 PM IST

തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇടവ മാന്തറ കുഴക്കാട് വീട്ടിൽ ഷംസുദീന്‍റെ മകൻ അൻവാർ (48) ആണ് മരിച്ചത്. ഇടവ വെറ്റകടയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപെടുകയായിരുന്നു. തിരയിൽപ്പെട്ട് വള്ളത്തിന്‍റെ നിയന്ത്രണം വിടുകയും മറിയുകയും ചെയ്‌തു. നിയന്ത്രണം വിട്ട വള്ളത്തിൽ നിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ കടലിൽ പോവുകയും എഞ്ചിൻ പൂർണമായി തകരുകയും വള്ളവും വലയും ഭാഗികമായി തകരുകയുമായിരുന്നു.

വള്ളത്തിൽ അൻവാറിനോടൊപ്പം ഉണ്ടായിരുന്ന അലോഷ്യസ്, ജബ്ബാർ, അർഷാദ് എന്നിവർക്ക് പരിക്കേറ്റു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം വള്ളത്തിനും മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടത് മൂലവും ഉണ്ടായിട്ടുണ്ട്. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.