തിരുവനന്തപുരം : ക്ലിഫ് ഹൗസ് വാതിലുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തുറന്നു. വട്ടിയൂര്‍ക്കാവിലെ വിജയത്തിനു ശേഷം മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ വി.കെ പ്രശാന്ത് എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ക്കും ക്ലിഫ് ഹൗസിലേയ്ക്ക് പ്രവേശനം ലഭിച്ചത്.
വി.കെ പ്രശാന്തിനെ ക്ലിഫ് ഹൗസിന്‍റെ പൂമുഖത്തെത്തി മുഖ്യമന്ത്രി സ്വീകരിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പതിവു പോലെ ഗേറ്റിനു മുന്നില്‍ അക്ഷമരായി കാത്തുനിന്ന മാധ്യപ്രവര്‍ത്തകരെ തേടി ഒടുവില്‍ ആ വിളിയെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പല പ്രമുഖ വ്യക്തികള്‍ എത്തിയപ്പോഴും മാധ്യമങ്ങള്‍ക്ക് അകത്തേയ്ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. അഞ്ച് മിനിട്ട് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി വസതിയിലേക്ക് മടങ്ങി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ ഉപതെരഞ്ഞെടുപ്പ് വിശേഷങ്ങളിലേയ്ക്കും.