തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. അഞ്ച് ജില്ലകളിലായി 6911 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച് ജില്ലകളിലെ 318 ഗ്രാമപഞ്ചാത്തുകളിലെ 5280 വാര്‍ഡുകളിലേക്കും 50 ബ്ലോക്ക് പഞ്ചായത്തുകളിലെ 675 വാര്‍ഡുകളിലേക്കും അഞ്ച് ജില്ലാ പഞ്ചായത്തുകളിലെ 107 വാര്‍ഡുകളിലേക്കും 20 മുന്‍സിപ്പാലിറ്റികളിലെ 694 വാര്‍ഡുകളിലേക്കും രണ്ട് കോര്‍പ്പറേഷനുകളിലെ 155 വാര്‍ഡുകളിലേക്കുമാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ആകെ 395 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനാണ് വോട്ടെടുപ്പ്.
ജില്ല തിരിച്ചുള്ള വാര്‍ഡുകള്‍; തിരുവനന്തപുരം-1727, കൊല്ലം-1596, പത്തനംതിട്ട-1042, ആലപ്പുഴ-1565, ഇടുക്കി-981. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.