ETV Bharat / state

ക്ലിഫ് ഹൗസിലെ മരച്ചില്ലകൾ മുറിച്ച് മാറ്റുന്നതിനിടെ വീണ് രണ്ട് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്ക് - Fire officers injured in Cliff house

Fire and rescue officers accident at Cliff house: ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മരച്ചില്ലകൾ മുറിച്ച് മാറ്റുന്നതിനിടെ വീണ് രണ്ട് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്ക് പരിക്ക്. ശ്രീജിത്ത്, പ്രവീൺ ടി എന്നിവർക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരം ജില്ലാ വാർത്തകൾ  Accident news in Trivandrum  ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്ക്  Cliff house accident news  Fire and rescue officers accident at Cliff house  Fire officers injured while cutting tree branches  Fire officers injured in Cliff house  ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്ക് പരിക്ക്
Two fire and rescue officers were injured while cutting tree branches at Cliff house
author img

By ETV Bharat Kerala Team

Published : Dec 22, 2023, 10:42 PM IST

തിരുവനന്തപുരം : നവകേരള സദസ് ബസിന് തടസമായി നിന്ന ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മരച്ചില്ലകൾ മുറിച്ച് മാറ്റുന്നതിനിടെ വീണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്ക് (Fire and rescue officers accident at Cliff house). ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ശ്രീജിത്ത്, പ്രവീൺ ടി എന്നിവർക്കാണ് പരിക്കേറ്റത്. നട്ടെല്ലിന് പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇന്നലെ നവകേരള സദസ് കഴിഞ്ഞ്, യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസ് ക്ലിഫ് ഹൗസ് കോമ്പൗണ്ടിൽ എത്തിച്ചിരുന്നു. കോമ്പൗണ്ടിലേക്ക് കയറ്റുന്നതിനിടെ താഴ്ന്നുകിടന്ന മരച്ചില്ലകളിൽ ബസ് തട്ടിയിരുന്നു. ഈ മരച്ചില്ലകൾ മുറിച്ച് മാറ്റുന്നതിനിടെയാണ് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ വീണ് പരിക്ക് പറ്റിയത്.

ഉയരത്തിലുള്ള മരച്ചില്ലകൾ മുറിച്ച് മാറ്റുന്നതിനുള്ള ക്രെയിനിന് സമാനമായ വാഹനം ഉപയോഗിച്ചാണ് മരച്ചില്ലകൾ മുറിച്ചത്. ഇതിനിടെ വാഹനം അപ്രതീക്ഷിതമായി മുന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്നാണ് ഇരുവരും വീണത്.

Also read: തെങ്ങുകയറ്റ തൊഴിലാളി 30 അടി ഉയരത്തിൽ കുടുങ്ങി ; സാഹസികമായി താഴെയിറക്കി അഗ്നിശമന സേന - വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.