ETV Bharat / state

കെ എസ് ആർ ടി സിയിലെ സാമ്പത്തിക ക്രമക്കേട്; വിശദീകരണം കേട്ട ശേഷം നടപടിയെന്ന് സിഎംഡി - കെ എസ് ആർ ടി സി

സാമ്പത്തിക ക്രമക്കേടിൽ അച്ചടക്ക നടപടിക്ക് വിധേയനായ ശ്രീകുമാറിൽ നിന്ന് വിശദീകരണം കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകർ.

Financial Irregularities in KSRTC  വിശദീകരണം കേട്ട ശേഷം നടപടിയെന്ന് സിഎംഡി  സി.എം.ഡി  ksrtc  ksrtc news  കെ എസ് ആർ ടി സി  ആനവണ്ടി
കെ എസ് ആർ ടി സിയിലെ സാമ്പത്തിക ക്രമക്കേട്; വിശദീകരണം കേട്ട ശേഷം നടപടിയെന്ന് സിഎംഡി
author img

By

Published : Jan 30, 2021, 9:25 PM IST

തിരുവനന്തപുരം: കെ.എസ്. ആർ.ടി.സിയിലെ 100 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിൽ അച്ചടക്ക നടപടിക്ക് വിധേയനായ ശ്രീകുമാറിൽ നിന്ന് വിശദീകരണം കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകർ. വിശദീകരണത്തിന് സമയം അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമാണ്. ഇതിന് ശേഷമാകും അന്വേഷണം വിജിലൻസസിന് വിടുന്ന കാര്യത്തിൽ തീരുമാനം എന്നും ബിജു പ്രഭാകർ പറഞ്ഞു.സംഭവത്തിൽ വിരമിച്ച ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനുണ്ടെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.

കെ എസ് ആർ ടി സിയിലെ സാമ്പത്തിക ക്രമക്കേട്; വിശദീകരണം കേട്ട ശേഷം നടപടിയെന്ന് സിഎംഡി

സാമ്പത്തിക ക്രമക്കേടിൽ ആരോപണം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകാത്തതിൽ ആക്ഷേപമുയർന്നിരുന്നു. ഇതിനെത്തുടർന്നാണ് സി.എം.ഡിയുടെ വിശദീകരണം. അതേസമയം ക്രമക്കേടിൽ വിശദീകരണം നൽകാൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് കൂടുതൽ സമയം നൽകുമെന്നാണ് സൂചന. രണ്ട് കോടിയിൽ കൂടുതലുള്ള ഏത് ഇടപാടിനും കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗീകാരം വേണമെന്ന ചട്ടം നിലനിൽക്കെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടിൽ ഒരു ഉദ്യോഗസ്ഥനോട് മാത്രം വിശദീകരണം ചോദിച്ചതിൽ ദുരൂഹത എന്നും ആക്ഷേപമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.