ETV Bharat / state

യുഡിഎഫിന്‍റെ ജനകീയ മാനിഫെസ്റ്റോക്കെതിരെ ധനമന്ത്രി തോമസ് ഐസക് - പെൻഷൻ പ്രായം

യുഡിഎഫിന്‍റെ ജനകീയ മാനിഫെസ്റ്റോ വിശ്വാസയോഗ്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എങ്ങനെ നടപ്പിലാക്കാം എന്നതിനുള്ള ഉത്തരം നാളത്തെ ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി.

UDFs popular manifesto
യുഡിഎഫിന്‍റെ ജനകീയ മാനിഫെസ്റ്റോക്കെതിരെ ധനമന്ത്രി തോമസ് ഐസക്
author img

By

Published : Jan 14, 2021, 6:26 PM IST

Updated : Jan 11, 2023, 3:43 PM IST

തിരുവനന്തപുരം: യുഡിഎഫ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ജനകീയ മാനിഫെസ്റ്റോക്കെതിരെ ധനമന്ത്രി തോമസ് ഐസക്. ഭരണത്തിൽ എത്തിയാൽ നടപ്പിലാക്കുമെന്ന് പറഞ്ഞ ന്യായ് പദ്ധതി വിശ്വാസയോഗ്യമല്ല. 6000 രൂപ എത്ര കുടുംബങ്ങൾക്ക് നൽകുമെന്ന് വ്യക്തമാക്കണം. യുഡിഎഫിന്‍റെ ട്രാക്ക് റെക്കോർഡ് വിശ്വാസയോഗ്യമല്ലെന്നും 600 രൂപ ക്ഷേമപെൻഷൻ നൽകിയപ്പോൾ ഒരു വർഷം കുടിശ്ശിക വരുത്തിയവരാണ് ഈ പറയുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

അതേസമയം ദാരിദ്ര്യത്തെ എങ്ങനെ മറികടക്കാം എന്നതിന്‍റെ ഉത്തരം നാളത്തെ ബജറ്റിൽ ഉണ്ടാകുമെന്നും പെൻഷൻ പ്രായം കൂട്ടുന്നത് സർക്കാർ പരിഗണനയിൽ ഇല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Last Updated : Jan 11, 2023, 3:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.