തിരുവനന്തപുരം: ചില്ലറയായി വില്‍ക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 ശതമാനം ജി.എസ്.ടി ബാധകമല്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇടത്തരം ചെറുകിട വ്യാപാരികള്‍ കൂട്ടിയ ജി.എസ്.ടി വാങ്ങാന്‍ പാടില്ല. ബ്രാൻഡഡ് ഉത്പ്പന്നങ്ങൾക്ക് 5 ശതമാനം നികുതി വർധനവ് ബാധകമാണെന്നും മന്ത്രി പറഞ്ഞു.
ചില സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം ലൂസായി വില്‍ക്കുന്ന അരിയും പയറും ഉള്‍പ്പടെയുള്ളവയ്ക്ക് പുതിയ ജി.എസ്.ടി നിരക്ക് ഈടാക്കിയതായുള്ള ആക്ഷേപത്തെ തുടര്‍ന്ന് ധനവകുപ്പ് പരിശോധന നടത്തി. സപ്ലൈകോ, ത്രിവേണി മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ ചില്ലറയായി വില്‍ക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി.എസ്.ടിയില്ലെന്ന് ധനമന്ത്രി വ്യകതമാക്കി. 5 ശതമാനം ജി.എസ്.ടി വന്നയുടന്‍ ചിലര്‍ ഇത് ഈടാക്കിയിട്ടുണ്ട്.
വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തിലേക്ക് മാറാന്‍ പാടില്ല. നിലവിലെ നിയമം ആരും ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര വിഞ്ജാപനം വന്നതുപോലെയാണ് സംസ്ഥാനവും വിഞ്ജാപനം ഇറക്കിയത്.
നിലവിലെ അവ്യക്തത കേന്ദ്രം നീക്കണമെന്നും ജി.എസ്.ടി കൗണ്‍സിലുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവിലെ 5 ശതമാനം ജി.എസ്.ടി മറയാക്കി അധിക തുക ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാന നിലപാട് കേന്ദ്രം എതിർത്താൽ അതിനെ നേരിടുമെന്നും മന്ത്രി പറഞ്ഞു.
also read: വാണിജ്യ നികുതി ഇനി 'ചരക്കു സേവന നികുതി വകുപ്പ്': മൂന്ന് വിഭാഗം, പുതിയ തസ്തികകള്‍