തിരുവനന്തപുരം: ട്രഷറി നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ച് ധനവകുപ്പ്. ബാങ്കുകൾ പലിശ നിരക്ക് കുറച്ച പശ്ചാത്തലത്തിലാണ് നടപടി. സ്ഥിര നിക്ഷേപങ്ങൾക്കും ചെറിയ കാലാവധിയുള്ള നിക്ഷേപങ്ങൾക്കുമാണ് പലിശ കുറച്ചത്. ശരാശരി 1.5 ശതമാനമാണ് കുറച്ചത്. രണ്ട് വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.50 ൽ നിന്ന് 6.40 ശതമാനമായി ആണ് കുറച്ചത്. രണ്ട് വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 7.50 ശതമാനമാണ് പലിശ നിരക്ക്.
ചെറിയ കാലാവധിയിലേക്കുള്ള നിക്ഷേപങ്ങളിൽ 46 ദിവസം മുതൽ 90 ദിവസം വരെയുളള നിക്ഷേപങ്ങളുടെ വാർഷിക പലിശ നിരക്ക് 5.40 ശതമാനമാക്കി. നേരത്തെ ഇത് 6.50 ശതമാനമായിരുന്നു. 91 മുതൽ 180 ദിവസം വരെയുളള കലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.25 ശതമാനത്തിൽ നിന്ന് 5.90 ശതമാനമാക്കി. 181 ദിവസം മുതൽ ഒരു വർഷം കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് എട്ട് ശതമാനത്തിൽ നിന്ന് 5.90 ശതമാനമായും വെട്ടിക്കുറച്ചു.