ETV Bharat / state

സിസ്റ്റർ അഭയയ്ക്ക് നീതി; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ - സിസ്റ്റർ അഭയ

സിബിഐ കോടതിയിൽ പൂർണ വിശ്വാസം ഉണ്ടെന്ന് അഭയയുടെ കുടുംബാംഗങ്ങൾ. ഫാദർ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയേയും ജയിലിലേക്ക് മാറ്റി

Finally justice to Sister Abhaya  abhaya case  28 വർഷം നീണ്ട പോരാട്ടം  ഒടുവിൽ സിസ്റ്റർ അഭയയ്ക്ക് നീതി  സിസ്റ്റർ അഭയ  tiruvananthapuram
28 വർഷം നീണ്ട പോരാട്ടം; ഒടുവിൽ സിസ്റ്റർ അഭയയ്ക്ക് നീതി
author img

By

Published : Dec 22, 2020, 2:25 PM IST

തിരുവനന്തപുരം: 28 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ സിസ്റ്റർ അഭയയ്‌ക്ക് നീതി ലഭിച്ചു. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തി. കേസിൽ ശിക്ഷാവിധി നാളെ പറയും. ഒന്നാം പ്രതി തോമസ് കോട്ടൂരിനെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ച് കയറൽ എന്നീ വകുപ്പുകളും, മൂന്നാം പ്രതിക്കെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളുമാണ് ചുമത്തിയത്. അപൂർവങ്ങളിൽ അപൂർവമല്ലാത്ത കൊലപാതകം ആയതിനാൽ കോടതിക്ക് ജീവപര്യന്തം ശിക്ഷയാണ് പ്രതികൾക്ക് നൽകാൻ സാധിക്കുന്നത്. സിബിഐ കോടതിയിൽ പൂർണ വിശ്വാസം ഉണ്ടെന്ന് അഭയയുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടിരുന്നു . ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.റ്റി മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി ജെ. നാസർ 2018 ജനുവരി 22 ന് ഉത്തരവ് ഇട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ക്‌നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്‍റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്‌ത്രീയായ അഭയ കോട്ടയം ബി.സി.എം കോളജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു . 1992 മാർച്ച് 27ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം അരിക്കരയിൽ അയികരകുന്നിൽ തോമസിന്‍റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ. തോമസും ലീലാമ്മയും നാല് വർഷം മുമ്പ് മരിച്ചു. സംഭവ ദിവസം പുലർച്ചെ വെള്ളം കുടിക്കാൻ കോൺവെന്‍റിലെ അടുക്കളയിൽ എത്തിയ അഭയ പ്രതികളെ മോശമായ സാഹചര്യത്തിൽ കണ്ടെന്നും ഇക്കാര്യം അഭയ പുറത്തു പറയുമെന്ന് ഭയന്നാണ് കൊലപാതകമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

വലത് ചെവിയിൽ കോടാലി കൊണ്ട് രണ്ടു തവണ അടിയേറ്റ അഭയ അബോധവസ്ഥയിൽ വീണു. ഇതിനുശേഷം പ്രതികൾ അഭയയെ കിണറ്റിൽ എറിഞ്ഞു എന്നുമാണ് സിബിഐ കുറ്റപത്രം. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചു. 1993 ജനുവരി 30ന് കോട്ടയം ആർ.ഡി.ഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി. ഹൈക്കോടതി നിർദേശപ്രകാരം 1993 മാർച്ച് 29 ന് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ്, സിസ്റ്റർ സെഫി എന്നീ മൂന്ന് പ്രതികൾക്കെതിരെ 2009 ജൂലൈ 17 ന് സിബിഐ ഡി.വൈ.എസ്.പി നന്തകുമാർ നായരാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത് .

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.