ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും - final voter list

അതേസമയം, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ സമിതിയുടെ കാലാവധി ഇന്ന് അവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും final voter list local body elections
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും
author img

By

Published : Nov 11, 2020, 10:16 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അതേസമയം, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ സമിതിയുടെ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതൽ ഉദ്യോഗസ്ഥ ഭരണത്തിൽ ആകും തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കുന്നതോടെയാണ് ഉദ്യോഗസ്ഥ ഭരണത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങൾ മാറുക.

ദൈനംദിന കാര്യങ്ങളും മറ്റ് അത്യാവശ്യ കാര്യങ്ങളും മാത്രം നടത്താനേ ഉദ്യോഗസ്ഥ ഭരണസമിതിക്ക് അനുമതിയുള്ളൂ. മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന ഭരണനിർവഹണ സമിതിയെ നിയമിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പുകൾ നീണ്ടുപോയതിനെത്തുടർന്നാണ് ഉദ്യോഗസ്ഥതല ഭരണസമിതി രൂപീകരിച്ചത്.

തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികൾ നാളെ മുതൽ സമർപ്പിക്കാം. നവംബർ പത്തൊൻപതിനാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി. പ്രവർത്തി ദിവസങ്ങളിൽ മാത്രമേ പത്രിക സ്വീകരിക്കു. പത്രികാ സമർപ്പണത്തിന് എത്തുമ്പോൾ സ്ഥാനാർഥികൾ പാലിക്കേണ്ട കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 23 വരെ സ്ഥാനാർഥിത്വം പിൻവലിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.