ETV Bharat / state

തിരുവനന്തപുരം കോർപ്പറേഷൻ ഭരണമുന്നണിയിൽ ഭിന്നത രൂക്ഷം - trivandrum corporation

യുഡിഎഫും ബിജെപിയും ചേർന്ന് നടത്തിയ സമരത്തിൽ സിപിഐ പങ്കെടുത്തതാണ് ഭിന്നത രൂക്ഷമാക്കിയത്.

തിരുവനന്തപുരം കോർപ്പറേഷൻ
author img

By

Published : Jul 9, 2019, 8:03 PM IST

തിരുവനന്തപുരം: സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ഭരണമുന്നണിയിൽ പടലപിണക്കം. യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തിയ സമരത്തില്‍ പങ്കെടുത്ത സിപഐ, കോണ്‍ഗ്രസ്(എസ്) കൗണ്‍സിലര്‍മാര്‍ക്കെതിരെ സിപിഎം രംഗത്ത് വന്നതാണ് ഇടത് മുന്നണിയില്‍ വിള്ളലുണ്ടാക്കിയത്. സിപിഐ കൗൺസിലർ സോളമൻ വെട്ടുകാട്, കോൺഗ്രസ്-എസ് കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പാളയം രാജൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം ഇരുവരുടെയും പാർട്ടി നേതൃത്വത്തിന് കത്ത് നല്‍കി.

കഴിഞ്ഞ ജൂൺ ഇരുപത്തിയൊമ്പതിന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ കോർപ്പറേഷനിലെ ജീവനക്കാരുടെ പ്രവർത്തനം തൃപ്‌തികരമല്ലെന്ന് സോളമനും രാജനും ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ജീവനക്കാരുടെ സിപിഎം അനുകൂല സംഘടനയായ കെഎംസിഎസ്യു പ്രവർത്തകർ പ്രകടനം നടത്തി. പ്രകടനം നടത്തിയ കെഎംസിഎസ്യു നേതാവ് കൗൺസിലർമാരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പിറ്റേ ദിവസം യുഡിഎഫ് -ബിജെപി കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഈ ധർണയിൽ എൽഡിഎഫ് അംഗങ്ങളായ സോളമൻ വെട്ടുകാടും പാളയം രാജനും പങ്കെടുത്തു. ഇതാണ് ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെടാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

Intro:സി പി എം നേതൃത്വം  നൽകുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണമുന്നണിയിൽ പടലപിണക്കം. യു.ഡി.എഫും ബി ജെ പിയും ചേർന്നു നടത്തിയ സമരത്തിൽ പങ്കെടുത്ത സി പി ഐ, കോൺഗ്രസ് -എസ് കൗൺസിലർമാർക്കെതിരെ സി പി എം രംഗത്തു വന്നതാണ് എൽ.ഡി.എഫിൽ വിള്ളലുണ്ടാക്കുന്നത്. സി പി ഐ കൗൺസിലർ സോളമൻ വെട്ടുകാട്, കോൺഗ്രസ്- എസ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പാളയം രാജൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി എം ജില്ലാ നേതൃത്വം ഇരുവരുടെയും പാർട്ടി നേതൃത്വത്തിന് കത്തും നൽകി.Body:കഴിഞ്ഞ ജൂൺ 29ന് നടന്ന കൗൺസിൽ യോഗത്തിലെ സംഭവത്തെ തുടർന്നാണ് ഇടതു മുന്നണിയിൽ ഭിന്നത രൂക്ഷമായത്. കോർപ്പറേഷനിലെ ജീവനക്കാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് സോളമനും രാജനും കൗൺസിൽ യോഗത്തിൽ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ജീവനക്കാരുടെ സി പി എം അനുകൂല സംഘടനയായ കെ.എം.സി.എസ്.യു പ്രവർത്തകർ പ്രകടനം നടത്തി. പ്രകടനം നടത്തിയ കെ.എം.സി.എസ് യു നേതാവ് കൗൺസിലർമാരെ അധിക്ഷേപിച്ചു എന്നാരോപിച്ച് പിറ്റേ ദിവസം യു.ഡി.എഫ് -ബിജെപി കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. ഈ ധർണയിൽ എൽ ഡി എഫ് അംഗങ്ങളായ സോളമൻ വെട്ടുകാടും പാളയം രാജനും പങ്കെടുത്തു. ഇതാണ് ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെടാൻ സി പി എമ്മിനെ പ്രേരിപ്പിച്ചത്. Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.