ETV Bharat / state

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാട്ടം ശക്തമാക്കണമെന്ന് സിപിഎം

നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനോടൊപ്പം ആവശ്യമെങ്കിൽ പുതിയ നിയമനിർമാണമുൾപ്പെടെ ആലോചിക്കേണ്ടതാണെന്നും സിപിഎം

author img

By

Published : Oct 13, 2022, 7:34 AM IST

fight against superstitions  superstitions and immorality  fight against superstitions and immorality  ilanthoor human sacrifice  cpim state secretariat  cpim on ilanthoor human sacrifice  ilanthoor human sacrifice latest updations  latest news today  latest news in trivandrum  അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ  പോരാട്ടം ശക്തമാക്കണം  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്  ഇലന്തൂരിൽ നടന്ന ആഭിചാരക്കൊല  ഇലന്തൂര്‍ കൊലപാതകം  ഇലന്തൂര്‍ കൊല ഏറ്റവും പുതിയ വാര്‍ത്ത  തിരുവനന്തപുരം ഇന്നത്തെ പ്രധാന വാര്‍ത്ത
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാട്ടം ശക്തമാക്കണം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: ഇലന്തൂരിൽ നടന്ന ആഭിചാരക്കൊല കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും തീവ്രത തുറന്നുകാട്ടുന്നതാണെന്നും അതിനെതിരായി ശക്തമായ പോരാട്ടം ആവശ്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളം പോലുള്ള സംസ്ഥാനത്ത്‌ ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമെന്ന്‌ ആരും ചിന്തിച്ചിട്ടില്ല. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രസ്‌താവനയിൽ സിപിഎം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും നിയമത്തിന്‍റെ മുമ്പിൽ കൊണ്ടുവന്ന്‌ സമൂഹത്തിനൊരു പാഠമായി ഈ അന്വേഷണത്തെ മാറ്റണം. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ ആവശ്യമെങ്കിൽ പുതിയ നിയമനിർമാണമുൾപ്പെടെ ആലോചിക്കേണ്ടതാണെന്നും സിപിഎം പ്രസ്‌താവനയിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.