തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ച പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കൊവിഡ് ബാധിതരുടെ എണ്ണവും ആയിരം കടന്നു. ഇന്നലെ (ഓഗസ്റ്റ് 16) 12,513 പേരാണ് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഓഗസ്റ്റ് മാസത്തില്‍ ഇതുവരെ 1,78,496 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
സംസ്ഥാനത്ത് പനി ബാധിച്ച് രണ്ട് പേര്‍ മരിക്കുകയും ചെയ്‌തു. ജനുവരി മുതല്‍ ഇന്നലെ വരെ(ഓഗസ്റ്റ് 16) 18,76,784 പേരാണ് പനി ബാധിച്ച് ചികിത്സ തേടുകയും 8 പേര്‍ മരിക്കുകയും ചെയ്‌തത്. ഇന്നലെ ചികിത്സ തേടിയവരില്‍ 79 പേരെ കിടത്തി ചികിത്സയ്‌ക്ക് വിധേയരാക്കി.
തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പനി ബാധിതരുടെ എണ്ണം ആയിരം കടന്നത്. ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ഇന്നലെ (ഓഗസ്റ്റ് 16) കൊവിഡ് അടക്കമുള്ള പനി ബാധിച്ച് ചികിത്സ തേടിയവരുടെ കണക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്നലെ (ഓഗസ്റ്റ് 16) പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം
ജില്ല | ഒപി | അഡ്‌മിറ്റായവരുടെ എണ്ണം |
തിരുവനന്തപുരം | 1329 | - |
കൊല്ലം | 605 | 4 |
പത്തനംതിട്ട | 240 | - |
ഇടുക്കി | 310 | 8 |
കോട്ടയം | 714 | 3 |
ആലപ്പുഴ | 647 | 9 |
എറണാകുളം | 1160 | 10 |
തൃശ്ശൂര്‍ | 933 | 6 |
പാലക്കാട് | 947 | 7 |
മലപ്പുറം | 1569 | 5 |
കോഴിക്കോട് | 1519 | 6 |
വയനാട് | 600 | 4 |
കണ്ണൂര്‍ | 968 | 12 |
കാസര്‍കോട് | 893 | 5 |
സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി എന്നിവയും പകരുന്നുണ്ട്. ഇന്നലെ (ഓഗസ്റ്റ് 16) 18 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതേസമയം എലിപ്പനി ബാധിതരുടെ എണ്ണം 12 ആണ്. സംസ്ഥാനത്ത് 50 പേര്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടി.
സംസ്ഥാനത്ത് ഇന്നലെ(ഓഗസ്റ്റ് 16) ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം
ജില്ല | ലക്ഷണങ്ങളുള്ളവര്‍ | സ്ഥിരീകരിച്ചവരുടെ എണ്ണം |
തിരുവനന്തപുരം | - | 2 |
കൊല്ലം | 6 | 4 |
പത്തനംതിട്ട | 1 | - |
ഇടുക്കി | - | - |
കോട്ടയം | 1 | - |
ആലപ്പുഴ | - | 3 |
എറണാകുളം | 19 | 6 |
തൃശ്ശൂര്‍ | 2 | - |
പാലക്കാട് | 8 | - |
മലപ്പുറം | 4 | - |
കോഴിക്കോട് | 3 | - |
വയനാട് | 3 | 1 |
കണ്ണൂര്‍ | 1 | 2 |
കാസര്‍കോട് | 2 | - |
സംസ്ഥാനത്ത് ഇന്നലെ (ഓഗസ്റ്റ് 16) എലിപ്പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം
ജില്ല | ലക്ഷണങ്ങളുള്ളവര്‍ | സ്ഥിരീകരിച്ചവരുടെ എണ്ണം |
തിരുവനന്തപുരം | - | - |
കൊല്ലം | - | - |
പത്തനംതിട്ട | 1 | 1 |
ഇടുക്കി | 1 | - |
കോട്ടയം | 2 | - |
ആലപ്പുഴ | - | 8 |
എറണാകുളം | 2 | 1 |
തൃശ്ശൂര്‍ | 1 | - |
പാലക്കാട് | 2 | - |
മലപ്പുറം | - | - |
കോഴിക്കോട് | - | - |
വയനാട് | 2 | 2 |
കണ്ണൂര്‍ | 1 | - |
കാസര്‍കോട് | - | - |
കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും സംസ്ഥാനത്ത് ആശങ്കയുണ്ട്. ആയിരത്തിലധികം പേര്‍ക്കാണ് ഇന്നലെ (ഓഗസ്റ്റ് 16) കൊവിഡ് സ്ഥിരീകരിച്ചത്. 1151 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ (ഓഗസ്റ്റ് 16) കൊവിഡ് സ്ഥിരീകരിച്ചരുടെ ജില്ല തിരിച്ചുള്ള കണക്ക്
ജില്ല | രോഗബാധിതരുടെ എണ്ണം |
തിരുവനന്തപുരം | 204 |
കൊല്ലം | 81 |
പത്തനംതിട്ട | 83 |
ഇടുക്കി | 42 |
കോട്ടയം | 123 |
ആലപ്പുഴ | 76 |
എറണാകുളം | 280 |
തൃശ്ശൂര്‍ | 97 |
പാലക്കാട് | 66 |
മലപ്പുറം | 14 |
കോഴിക്കോട് | 41 |
വയനാട് | 14 |
കണ്ണൂര്‍ | 25 |
കാസര്‍കോട് | 5 |
സംസ്ഥാനത്ത് നിലവില്‍ കൊവിഡ് അടക്കമുള്ള രോഗികള്‍ സര്‍ക്കാര്‍ മേഖലയില്‍ ചികിത്സയ്‌ക്ക് എത്തിയവരുടെ കണക്കുകളാണിത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ എണ്ണം ഇനിയും വര്‍ധിക്കും.
also read: കൊവിഡ് കേസുകള്‍ ഉയരുന്നു: ഡല്‍ഹിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ