ETV Bharat / state

Fever cases Kerala | പനിച്ചൂടില്‍ വിറച്ച് കേരളം; ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണത്തില്‍ വര്‍ധന, സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ - സിക്ക രോഗബാധ

13,000 പേര്‍ സര്‍ക്കാര്‍ ആശുത്രികളില്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. നൂറിലേറെ പേര്‍ക്ക് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നവായിക്കുളത്ത് ഒരാൾക്ക് സിക്ക രോഗബാധ സ്ഥിരീകരിച്ചതും ആശങ്ക ഉയര്‍ത്തുന്നു

Fever cases raise in Kerala  Fever cases Kerala  പനിച്ചൂടില്‍ കേരളം  സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ  ഡ്രൈ ഡേ  സിക്ക രോഗബാധ  പകർച്ച പനി
Fever cases raise in Kerala
author img

By

Published : Jun 24, 2023, 9:21 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയർത്തി പകർച്ച പനി വ്യാപനം. ഇന്നലെ (23-06-2023) പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം 13,000 ആയി ഉയർന്നു. നൂറിലേറെ പേർക്കാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

പകർച്ച പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ആചരിക്കും. നാളെ (25-06-2023) വീടുകളിൽ ഡ്രൈ ഡേ ആചരിക്കാനാണ് നിർദേശം. കൊതുകിന്‍റെ ഉറവിട നശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ അടക്കം ഡ്രൈ ഡേയുടെ ഭാഗമായി ഇന്ന് നടക്കും.

ലഭ്യമാകുന്ന കണക്ക് അനുസരിച്ച് ഇന്നലെ 13,521 പേർക്കാണ് ഇന്നലെ പനി സ്ഥിരീകരിച്ചത്. ശനിയാഴ്‌ച എല്ലാ വിദ്യാഭ്യാസ ഓഫിസുകളിലും ശുചീകരണ പ്രവർത്തനം നടത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് പനി സ്ഥിരീകരിച്ചാല്‍ സ്‌കൂളിൽ അയക്കരുതെന്നും ഉറപ്പായും ചികിത്സ തേടണമെന്നും രക്ഷിതാക്കൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

പനിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വിദ്യാർഥികൾ സ്‌കൂളിൽ വരുമ്പോൾ ഉറപ്പായും മാസ്‌ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പകർച്ചവ്യാധി നോഡൽ ഓഫിസറായി അതാത് സ്‌കൂളുകളിലെ അധ്യാപകനോ അധ്യാപികയോ പ്രവർത്തിക്കണം. സംസ്ഥാനത്തെ പകര്‍ച്ചപ്പനി ശമനമില്ലാതെ തുടരുകയാണ്.

Also Read: Fever cases kerala | പനി പ്രതിരോധത്തിന് എല്ലാവരും രംഗത്തിറങ്ങണം : മുഖ്യമന്ത്രി

ജൂണ്‍ 22ന് ഏകദേശം 15,000 പേര്‍ ബാധിച്ച് പനി ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ജൂണ്‍ 23ന് രണ്ട് പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. പകര്‍ച്ചപ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവ പടരുന്ന പശ്ചാത്തലത്തില്‍ വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി, എലിപ്പനി, പകര്‍ച്ചപ്പനി എന്നിവ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍.

അതേസമയം സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സഹാഹര്യത്തിൽ ജില്ലയിലെ ആശുപത്രികളിൽ പ്രത്യേക സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിനും ഒപി ടിക്കറ്റ്, മരുന്ന് എന്നിവയ്ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇ സഞ്ജീവനിയുടെ സൗകര്യങ്ങൾ പരാമവധി പ്രയോജനപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഇതിന് പുറമെ നവായിക്കുളത്ത് ഒരാൾക്ക് സിക്ക രോഗബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. കനത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്‌മ, ഛർദി, ക്ഷീണം, തൊണ്ട വേദന, ചുമ തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.

Also Read: Minister Veena George| 'ഡെങ്കിപ്പനി ബാധിത മേഖലകളില്‍ പരിശോധന, ജാഗ്രത പാലിക്കണം': മന്ത്രി വീണ ജോര്‍ജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.