ETV Bharat / state

ഒടിടി റിലീസ് ; ജൂണ്‍ 7, 8 തീയതികളില്‍ തിയേറ്റര്‍ അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി ഉടമകള്‍ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയായിരുന്ന സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിനെതിരെയും, സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലുമാണ് സൂചന സമരവുമായി മുന്നോട്ട് പോകുന്നതെന്ന് ഫിയോക്ക് പ്രസിഡന്‍റ് കെ.വിജയകുമാർ പറഞ്ഞു

feouk  feouk strict action  ott release  ott release of films  2018  pachuvum albhuthavilakkum  theatre owners  latest news in trivandrum  latest news today  ഒടിടി റിലീസ്  തിയേറ്റര്‍ അടച്ചിട്ട് പ്രതിഷേധം  ഫിയോക്ക്  2018  പാച്ചുവും അത്ഭുത വിളക്കും  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഒടിടി റിലീസ് ; ജൂണ്‍ 7,8 തീയതികളില്‍ തിയേറ്റര്‍ അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി ഉടമകള്‍
author img

By

Published : Jun 6, 2023, 7:36 PM IST

Updated : Jun 6, 2023, 7:53 PM IST

ഒടിടി റിലീസ് ; ജൂണ്‍ 7, 8 തീയതികളില്‍ തിയേറ്റര്‍ അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി ഉടമകള്‍

എറണാകുളം: ഒടിടി റിലീസിനെതിരെ നിലപാട് കടുപ്പിച്ച് തിയേറ്റർ ഉടമകൾ. ജൂൺ ഏഴ്, എട്ട് തീയതികളിൽ സംസ്ഥാനത്തെ തീയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് തീയറ്റർ ഉടമകൾ വ്യക്തമാക്കി. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന തീയറ്റർ ഉടമകളുടെ സംയുക്ത യോഗത്തിലാണ് സൂചന പണിമുടക്ക് തീരുമാനിച്ചത്.

വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയായിരുന്ന സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിനെതിരെയും, സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലുമാണ് സൂചന സമരവുമായി മുന്നോട്ട് പോകുന്നതെന്ന് ഫിയോക്ക് പ്രസിഡന്‍റ് കെ.വിജയകുമാർ പറഞ്ഞു. ഏതൊരു സിനിമയും തിയേറ്ററിൽ റിലീസ് ചെയ്‌ത് നിശ്ചിത ദിവസത്തിന് ശേഷമേ ഒടിടിയിൽ പ്രദർശിപ്പിക്കാവു എന്നൊരു നിർദേശം സർക്കാർ നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ വിഷയത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ തിയേറ്റര്‍ അനിശ്ചിത കാലത്തേയ്‌ക്ക് അടച്ചിടും: സൂചന പണിമുടക്കിനെ തുടർന്ന് 20 ദിവസത്തിന് ശേഷവും സർക്കാരിന്‍റെ ഭാഗത്തും ബന്ധപ്പെട്ട സംഘടനകളുടെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായില്ലെങ്കിൽ തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും തിയേറ്റർ ഉടമകൾ അറിയിച്ചു. ഈ രീതിയിൽ സംസ്ഥാനത്തെ തീയറ്ററുകൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. '2018', 'പാച്ചുവും അത്ഭുത വിളക്കും' തുടങ്ങിയ ചിത്രങ്ങൾ ഒടിടിയിലെ റിലീസ് തീയതി പ്രഖ്യാപിച്ചപ്പോൾ തന്നെ തിയേറ്ററുകളിൽ ആളുകൾ കുറഞ്ഞു.

ഒടിടിക്ക് സമാന്തരമായി തിയേറ്ററുകൾ പ്രവർത്തിപ്പിക്കാനാവില്ല. സർക്കാർ മുൻകൈയെടുത്ത് ഇതിനൊരു പരിഹാരം കാണണം. 2018 എന്ന ചിത്രം 150 കോടിക്ക് മുകളിൽ കലക്‌ട് ചെയ്‌തിട്ടുണ്ട്. കുറച്ച് ദിവസം കൂടി തിയേറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ചിരുന്നെങ്കിൽ 200 കോടി ശേഖരിക്കുന്ന ആദ്യ ചിത്രമായി മാറുമായിരുന്നു.

ഒടിടി റിലീസിലൂടെ അതിനുള്ള അവസരമാണ് നഷ്‌ടപെടുത്തിയത്. വിനോദ നികുതിയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകണമെന്ന ആവശ്യത്തിൽ തീരുമാനമായില്ല. സർവീസ് ചാർജ്, ഓപ്പറേറ്റർ ചാർജ്, ഉൾപെടെ ഒരോ വർഷവും വർധിക്കുകയാണ്. ആവശ്യമില്ലാത്ത ടാക്‌സുകൾ അടിച്ച് ഏല്‍പിക്കുകയാണ്.

നികുതിയായി നല്‍കുന്നത് കോടി കണക്കിന് രൂപ: സർക്കാറിന് പണമുണ്ടാക്കാനുള്ള മേഖലയായാണ് കാണുന്നത്. ഇപ്പോഴുള്ള വൈദ്യുതി നിരക്കിൽ തിയേറ്ററുകൾ നടത്തി കൊണ്ട് പോകാൻ കഴിയില്ല. ഇതിന് പരിഹാരമുണ്ടാകണം. കോടി കണക്കിന് രൂപയാണ് ഒരോ വർഷവും നികുതിയായി നൽകുന്നത്.

നാളെയും മറ്റെന്നാളും നടത്തുന്ന പണിമുടക്ക് അധികാരികൾക്ക് നൽകുന്ന മുന്നറിയിപ്പാണ്. 42 ദിവസത്തിനുള്ളിൽ ഏതെങ്കിലും നിർമാതാവ് ചിത്രങ്ങൾ ഒടിടിക്ക് നൽകിയാൽ അവരുടെ മറ്റു ചിത്രങ്ങളുമായി സഹകരിക്കില്ല. തിയേറ്റർ റിലീസിന് ശേഷം 90 ദിവസത്തിന് ശേഷമെങ്കിലും മാത്രമേ സിനിമകൾ ഒടിടിയിൽ നൽകാവൂ എന്നാണ് തങ്ങളുടെ ആവശ്യം.

തിയേറ്ററുകൾക്ക് ഗുണം ലഭിക്കാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ട കാര്യമില്ലന്നും തിയേറ്റർ ഉടമകൾ വ്യക്തമാക്കി. തീയറ്ററുകളുടെ പ്രധാന പ്രതിസന്ധിക്ക് കാരണം നിർമാതാക്കളായ താരങ്ങളാണ്. അവർക്ക് ആർത്തിയാണെന്നും ഫിയോക്ക് പ്രസിഡന്‍റ് കെ.വിജയകുമാർ വിമർശിച്ചു. ഇനിമുതൽ മിനിമം നിലവാരമുള്ള സിനിമകൾ മാത്രമേ തീയറ്ററുകളിൽ പ്രദർശിപ്പിക്കുകയുള്ളൂവെന്ന് തീരുമാനിച്ചതായും തീയറ്റർ ഉടമകൾ വ്യക്തമാക്കി.

Last Updated : Jun 6, 2023, 7:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.