ETV Bharat / state

Muthalappozhi | 'സംസ്ഥാന സർക്കാരിന്‍റേത് കണ്ണിൽ പൊടിയിടുന്ന സമീപനം' ; കേന്ദ്രസംഘത്തിന്‍റെ നടപടി സ്വാഗതാർഹമെന്ന് ഫാദർ യൂജിൻ പെരേര - തിരുവനന്തപുരം

തീരദേശത്ത് മുഖ്യമായി തുക ചെലവഴിക്കുന്നത് കേന്ദ്രസർക്കാരാണെന്നും കേസ് പിൻവലിക്കാൻ ഒരുങ്ങുന്നത് മന്ത്രിമാരുടെ മുഖം രക്ഷിക്കാനുള്ള നടപടിയാണെന്നും ഫാദര്‍ യൂജിന്‍ പെരേര

eugine Pereira  father eugine Pereira  muthalapozhi protest  muthalapozhi  saji cheriyan  thiruvananthapuram  ഫാദർ യൂജിൻ പെരേ  കേന്ദ്രസംഘത്തിന്‍റെ നടപടി  മന്ത്രിമാരുടെ മുഖം രക്ഷിക്കാനുള്ള നടപടി  മുതലപ്പൊഴിയില്‍ ആശ്വാസ പാക്കേജ്  അദാനി  മത്സ്യത്തൊഴിലാളി  തിരുവനന്തപുരം  muthalappozhi
muthalapozhi | സംസ്ഥാന സർക്കാരിന്‍റേത് കണ്ണിൽ പൊടിയിടുന്ന സമീപനം; കേന്ദ്രസംഘത്തിന്‍റെ നടപടി സ്വാഗതാർഹമെന്ന് ഫാദർ യൂജിൻ പെരേ
author img

By

Published : Jul 17, 2023, 8:58 PM IST

Updated : Jul 17, 2023, 10:57 PM IST

ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റേത് കണ്ണിൽ പൊടിയിടുന്ന സമീപനമെന്നും മുതലപ്പൊഴി സന്ദർശിച്ച കേന്ദ്രസംഘത്തിന്‍റെ നടപടി സ്വാഗതാർഹമെന്നും ഫാദർ യൂജിൻ പരേര. തീരദേശത്ത് മുഖ്യമായി തുക ചെലവഴിക്കുന്നത് കേന്ദ്രസർക്കാരാണ്. കേസ് പിൻവലിക്കാൻ ഒരുങ്ങുന്നത് മന്ത്രിമാരുടെ മുഖം രക്ഷിക്കാനുള്ള നടപടിയാണ്. സർക്കാർ സമ്മർദം ചെലുത്തിയാണ് കേസെടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ലത്തീൻ സഭ ഇടതുപക്ഷ സർക്കാരിനൊപ്പം അടിയുറച്ചുനിൽക്കുകയാണെന്ന് പറഞ്ഞ് മുതലപ്പൊഴിയിൽ മന്ത്രി സജി ചെറിയാൻ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂജിൻ പെരേരയുടെ പ്രസ്‌താവന. മന്ത്രിമാരുടെ സന്ദർശനം ഉൾപ്പടെ നേരത്തെ ചെയ്യാമായിരുന്നു. കരാറുകാർക്ക് എല്ലാ സൗകര്യങ്ങളും ചെയ്യുകയും പൗരന്മാർക്ക് സൗകര്യങ്ങൾ നല്‍കാതിരിക്കുകയും ചെയ്‌തതിന്‍റെ ദുരന്തഫലമാണിതെന്നും യൂജിന്‍ പെരേര കുറ്റപ്പെടുത്തി.

മുതലപ്പൊഴിയില്‍ ആശ്വാസ പാക്കേജ് : അതേസമയം, മുതലപ്പൊഴിയിൽ സര്‍ക്കാര്‍ ഇന്ന് ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച നാലുപേരുടെയും കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും അവരുടെ ഭാര്യമാർക്ക് സ്ഥിരവരുമാനത്തിനുള്ള സഹായം നൽകുമെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മുതലപ്പൊഴിയിൽ അപകടങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ മന്ത്രിതല യോഗത്തിലായിരുന്നു തീരുമാനം.

മത്സ്യത്തൊഴിലാളികളുടെ കാര്യമാണ് സർക്കാരിന്‍റെ പ്രഥമ പരിഗണനയെന്നും ജില്ലയിലെ മൂന്ന് മന്ത്രിമാരുമായി റിപ്പോർട്ടുകൾ ചർച്ച ചെയ്‌തുവെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ, മുതലപ്പൊഴിയിൽ വൈദികര്‍ക്കെതിരെ എടുത്ത കേസ് ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കുകയും ബാധ്യത ഒഴിവാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ഗതാഗതം സംബന്ധിച്ച് തൊഴിലാളികളുമായി അടിയന്തര യോഗം ചേരും. വെളിച്ചക്കുറവ് പരിഹരിക്കുന്നതിന് അത്യാധുനിക ലൈറ്റ്, 10 കോടി ചെലവില്‍ മണ്ണ് നീക്കുന്നതിന് സ്ഥിരം സംവിധാനം, സാന്‍ഡ് ബൈപ്പാസിങ് സംവിധാനം എന്നിവയ്‌ക്കായി ഉടന്‍ നടപടി ആരംഭിക്കും. ലൈറ്റ് ബോയിങ് അടിയന്തരമായി സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

അദാനി ഗ്രൂപ്പിന് വീഴ്‌ച : മണ്ണ് നീക്കുന്നതില്‍ അദാനി ഗ്രൂപ്പിന് വീഴ്‌ച പറ്റി. മണ്ണും കല്ലും നീക്കി ആഴം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അദാനിയുമായുള്ള കരാര്‍ 2024 വരെ നീളും. നാളെ 10 മണിക്ക് അദാനി ഗ്രൂപ്പുമായി നാല് മന്ത്രിമാരും ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തുമെന്നും വീഴ്‌ച തുടര്‍ന്നാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

കേന്ദ്ര സംഘത്തിന്‍റെ സന്ദര്‍ശനം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍ അറിയിച്ചിട്ടുണ്ട്. മുതലപ്പൊഴിയിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്രത്തിന്‍റെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

ലത്തീന്‍ സഭ ഇടതുപക്ഷ സര്‍ക്കാരിനൊപ്പം അടിയുറച്ച് നില്‍ക്കുകയാണ്. എന്നാല്‍, മുതലപ്പൊഴിയില്‍ വൈദികര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ല. മന്ത്രിമാരുമായി യാതൊരു പ്രശ്‌നവും ലത്തീന്‍ സഭയ്‌ക്കില്ല. കേരളത്തിന്‍റെ തീരദേശ മേഖലകളിലെ ഭൂരിപക്ഷം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അത് ഇനിയും ആവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

Last Updated : Jul 17, 2023, 10:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.