ETV Bharat / state

ജപ്‌തി ഭീഷണിയില്‍ കുടുംബം; ആശ്രയമില്ലാതെ പ്രസന്ന

author img

By

Published : Dec 27, 2019, 9:12 PM IST

Updated : Dec 27, 2019, 10:50 PM IST

ആകെയുള്ള നാല് സെന്‍റ് വസ്തുവും വീടും ജില്ലാ സഹകരണ ബാങ്ക് പേട്ട ബ്രാഞ്ചില്‍ പണയപ്പെടുത്തി 10 വര്‍ഷം മുമ്പ് ഇവര്‍ രണ്ട് ലക്ഷം രൂപ വായ്‌പയെടുത്തിരുന്നു

ജപ്തി ഭീഷണിയില്‍ കുടുംബം  സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ  പ്രസന്നയുടെ കുടുംബം  suicide due to threat of foreclosure
ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ മുന്നില്‍ കണ്ട് കുടുംബം

തിരുവനന്തപുരം: സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മണ്ഡലത്തില്‍ ജില്ലാ സഹകരണ ബാങ്കിന്‍റെ ജപ്‌തി ഭീഷണിയെ തുടർന്ന് ആത്മഹത്യ മുന്നില്‍ കണ്ട് ജീവിക്കുകയാണ് ഒരു നിര്‍ധന കുടുംബം. തിരുവനന്തപുരം ആനയറയിലെ പ്രസന്നയാണ് ബാങ്കിന്‍റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്. ഹൃദയത്തില്‍ പേസ് മേക്കറുമായി ജീവിക്കുന്ന അപസ്മാര രോഗിയായ മകളും കാലില്‍ വേരിക്കോസ് രോഗമുള്ളതിനാല്‍ അല്പസമയത്തില്‍ കൂടുതല്‍ നില്‍ക്കാന്‍ കഴിയാത്ത ഭര്‍ത്താവുമാണ് പ്രസന്ന എന്ന വീട്ടമ്മയുടെ ജീവിത യാഥാര്‍ഥ്യം.

ജപ്‌തി ഭീഷണിയില്‍ കുടുംബം; ആശ്രയമില്ലാതെ പ്രസന്ന

ആകെയുള്ള നാല് സെന്‍റ് വസ്തുവും വീടും ജില്ലാ സഹകരണ ബാങ്ക് പേട്ട ബ്രാഞ്ചില്‍ പണയപ്പെടുത്തി10 വര്‍ഷം മുന്‍പ് ഇവര്‍ രണ്ട് ലക്ഷം രൂപ വായ്പയെടുത്തു. മകള്‍ ആശയുടെ ചികിത്സയ്ക്കായാണ് ഇവര്‍ വായ്‌പയെടുത്തത്. കൂലിപണിയില്‍ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് ഭര്‍ത്താവ് രവീന്ദ്രൻ നായര്‍ ആദ്യഘട്ടത്തില്‍ വായ്‌പയടച്ചു. എന്നാല്‍ രവീന്ദ്രന്‍നായര്‍ രോഗ ബാധിതനായതോടെ ലോണടവ് മുടങ്ങി. ബാങ്ക് അധികൃതര്‍ വീടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിച്ചു. ഇതോടെ പ്രസന്ന സ്ഥലം എംഎല്‍എയും സഹകരണ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ സമീപിച്ചു. മന്ത്രി ഇടപെട്ടതോടെ ലോണ്‍ പുതുക്കി നല്‍കാന്‍ ബാങ്ക് തയാറായി. ഇതോടെ ലോണ്‍ തുക രണ്ടില്‍ നിന്ന് നാല് ലക്ഷമായി. പ്രതിമാസ അടവ് മുടങ്ങി. സമ്മര്‍ദ്ദവുമായി ബാങ്ക് അധികൃതര്‍ നിരന്തരം വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മകള്‍ ആശയുടെ ആകെയുള്ള ആഭരണമായ സ്വര്‍ണ്ണ മാല പണയം വച്ച് 20,000 രൂപ ബാങ്കില്‍ അടച്ചു.

ആശയുടെ മരുന്നുകള്‍ക്കായി ഈ കുടുംബത്തിന് ദിവസവും 500 രൂപയോളം വേണം. ഒരു ദിവസം മരുന്ന് മുടങ്ങിയാല്‍ മകള്‍ക്ക് അപസ്മാരമുണ്ടാകുന്ന അവസ്ഥയാണ്. മകള്‍ക്ക് ക്ഷേമ പെന്‍ഷനായി കിട്ടുന്ന ആയിരം രൂപ മാത്രമാണ് ഏക വരുമാനം. പലരോടും കടം വാങ്ങി മരുന്ന് മുടങ്ങാതെ ഇത്രയും നാള്‍ മുന്നോട്ട് കൊണ്ടു പോയി. പല ദിവസങ്ങളിലും ആഹാരത്തിനുള്ള വകപോലും ഈ വീട്ടിലുണ്ടാകാറില്ല. ചെറിയൊരു ശബ്ദം കേട്ടാല്‍ പോലും അപസ്മാരമുണ്ടാകുന്ന അവസ്ഥയാണ് ആശയ്ക്കുളളത്. സർക്കാരിന്‍റെ ഇടപെടലും സുമനസ്സുകളുടെ സഹായവുമാണ് ഇവർക്ക് വേണ്ടത്.

Intro:സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ ജില്ലാസഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയില്‍ ആത്മഹത്യ മുന്നില്‍ കണ്ട് ഒരു നിര്‍ധന കുടുംബം.Body:ഹോള്‍ഡ്്് വീടിന്റെ വിഷ്വല്‍

ഇത് തിരുവനന്തപുരം ആനയറയിലെ പ്രസന്നയുടെ വീട്്്. ഹൃദയത്തില്‍ പേസ് മേക്കറുമായി ജീവിക്കുന്ന അപമസ്മാര രോഗിയായ മകള്‍, കാലില്‍ വേരിക്കോസ് രോഗമുള്ളതിനാല്‍ അല്പസമയത്തില്‍ കൂടുതല്‍ നില്‍ക്കാന്‍ കഴിയാത്ത ഭര്‍ത്താവ്, ഇതാണ് പ്രസന്ന എന്ന വീട്ടമ്മയുടെ ജീവിത യാഥാര്‍ത്ഥ്യം. ആകെയുള്ള നാല് സെന്റും വസ്തുവും വീടും ജില്ലാ സഹകരണ ബാങ്ക്്് പേട്ട ബ്രാഞ്ചില്‍ പണയപ്പെടുത്തി2 ലക്ഷം രൂപ 10 വര്‍ഷം മുന്‍പ്്് ഇവര്‍ വായ്പയെടുത്തു. മകള്‍ ആശയുടെ ചികിത്സയ്ക്കായിരുന്നു വായ്പ എടുത്തത്്. കൂലിപണിയില്‍ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച്്് ഭര്‍ത്താവ് രവീന്ദ്രന്‍നായര്‍ ആദ്യഘട്ടത്തില്‍ വായ്പയടച്ചു. എന്നാല്‍ രവീന്ദ്രന്‍നായര്‍ രോഗബാധിതനായതോടെ ലോണടവ് മുടങ്ങി. ബാങ്ക് അധികൃതര്‍ വീട്ടിനു മുന്നില്‍ ജപ്തി നോട്ടീസ് പതിച്ചു. ഇതോടെ പ്രസന്ന് സ്ഥലം എം.എല്‍.എയും സഹകരണ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ സമീപിച്ചു. മന്ത്രി ഇടപെട്ടതോടെ ലോണ്‍ പുതുക്കി നല്‍കാന്‍ ബാങ്ക് തയാറായി. ഇതോടെ ലോണ്‍ തുക രണ്ടില്‍ നിന്ന് നാല് ലക്ഷമായി. പ്രതിമാസ അടവ് മുടങ്ങി. സമ്മര്‍ദ്ദവുമായി ബാങ്ക് അധികൃതര്‍ നിരന്തരം വീട്ടിലെത്തി, ഭീഷണിയായി. മകള്‍ ആശയുടെ ആകെയുള്ള ആഭരണമായ സ്വര്‍ണ്ണ മാല പണയം വച്ച് ഇരുപതിനായിരം രൂപ ബാങ്കില്‍ അടച്ചു.

ബൈറ്റ് (ആദ്യ ഭാഗം)

മകള്‍ ആശയുടെ മരുന്നുകള്‍ക്കായി ഈ കുടുംബത്തിന് ദിവസവും 500 രൂപ വേണം. ഒരു ദിവസം മരുന്ന് മുടങ്ങിയാല്‍ മകള്‍ക്ക്്് അപസ്മാരമുണ്ടാകുന്ന അവസ്ഥ. മകള്‍ക്ക് ക്ഷേമ പെന്‍ഷനായി കിട്ടുന്ന ആയിരം രൂപ മാത്രമാണ് ഏക വരുമാനം. പലരോടും കടം വാങ്ങി മരുന്ന് മുടങ്ങാതെ ഇത്രയും നാള്‍ മുന്നോട്ട് കൊണ്ടു പോയി. പല ദിവസങ്ങളിലും ആഹാരത്തിനുള്ള വകപോലും ഈ ചെറുവീട്ടിലുണ്ടാകാറില്ല.

ബൈറ്റ്

ചെറിയൊരു ശബ്ദം കേട്ടാല്‍ പോലും അപസ്മാരമുണ്ടാകുന്ന അവസ്ഥയാണ് ആശയ്ക്കുളളത്. എല്ലാം പ്രശനങ്ങള്‍ക്കും ഒറ്റ പോവഴിയാണ് ഇവര്‍ ഉറപ്പിച്ചിരിക്കുന്നത്.

ബൈറ്റ് (വിഷം കഴിച്ച് മരിക്കാമെന്ന് പറയുന്ന ഭാഗം 3.25)

. ഇവര്‍ക്ക് വേണ്ടത്് സുമനുസുകളുടെ സഹായമാണ്. ഒപ്പം സര്‍ക്കാരിന്റെ ഇടപെടലും.

Conclusion:
Last Updated : Dec 27, 2019, 10:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.