ETV Bharat / state

വ്യാജ തിരിച്ചറിയൽ കാര്‍ഡ് കേസ്: നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കാന്‍ നിയമോപദേശം - വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പ്രതികൾക്ക് ജാമ്യം

DDP's legal advice against the accused bail in the fake voter identity card case: വ്യാജ ഇലക്ഷന്‍ ഐഡി കാര്‍ഡ് നിര്‍മിച്ച കേസില്‍ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ, ഈ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ജാമ്യം റദ്ദാക്കാനാണ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശം.

Fake voter identity card case ddp legal advice  ddp legal advice in Fake voter identity card  DDP legal advice accused bail fake voter id  വ്യാജ തിരിച്ചറിയൽ കാര്‍ഡ് കേസ്  case against youth congress workers  youth congress fake voter id case  വ്യാജ ഇലക്ഷൻ ഐഡി കേസ്  യൂത്ത് കോണ്‍ഗ്രസ് വ്യാജ ഇലക്ഷൻ ഐഡി കേസ്  വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പ്രതികൾക്ക് ജാമ്യം  fake voter identity card accused bail application
DDP's legal advice against the accused being granted bail in the fake voter identity card case
author img

By ETV Bharat Kerala Team

Published : Dec 5, 2023, 7:58 PM IST

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്ന നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പ്രോസിക്യൂഷന്‍ മുഹമ്മദ് ഷാഫി പൊലീസിന് നിയമോപദേശം നൽകി (DDP's legal advice against the accused being granted bail in the fake voter identity card case). ഫെനി നൈനാൻ (25), ഏഴംകുളം സ്വദേശികളായ അഭിനന്ദ് വിക്രമൻ (29), ബിനിൽ ബിനു, പന്തളം സ്വദേശി വികാസ് കൃഷ്‌ണ (42) എന്നീ പ്രതികളെയാണ് നേരത്തെ അറസ്റ്റ് ചെയ്‌തത്.

തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേല്‍ നവംബര്‍ 23ന് ജാമ്യം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഡിപി ജാമ്യം റദ്ദാക്കാൻ നിയമോപദേശം നൽകിയത്. പ്രതികൾക്ക് ജാമ്യം അനുവദിച്ച സാഹചര്യം പുനഃപരിശോധിക്കണം പ്രതികളുടെ ജാമ്യം റദ്ദാക്കണം കൂടാതെ, സിജെഎം കോടതിയുടെ ഉത്തരവ് റദ്ദാക്കണം എന്നാണ് റിപ്പോർട്ടിൽ ഉള്ളത്.

ആസന്നമാകുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതികള്‍ ഉണ്ടാക്കിയ 2,000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയ അവസരത്തില്‍ തന്നെ ഡിഡിപി മുഹമ്മദ് ഷാഫി വാദം ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവ് പൊലീസിന് നല്‍കാന്‍ കഴിയാതെ വന്നതും പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിയാതെ വന്നതുമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയായത്.

Also read: യൂത്ത് കോൺഗ്രസ് വ്യാജ രേഖ കേസ്; രഞ്ജു എം.ജെ മുൻകൂർ ജാമ്യാപേക്ഷ നൽകി

അതേസമയം, യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് രഞ്ജു എം ജെ തിരുവനന്തപുരം ജില്ല കോടതിയി മുൻകൂർ ജാമ്യാപേക്ഷ നൽകി. വ്യാജരേഖ കേസിൽ പ്രതിയാണെന്നാരോപിച്ച് തന്‍റെ വീട്ടിൽ പൊലീസ് നിരന്തരം പരിശോധന നടത്തുന്നുവെന്നും തന്‍റെ ലാപ്ടോപ്, പഴയ മൊബൈൽ ഫോൺ സഹിതം എടുത്തു കൊണ്ടുപോയി എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

നേരത്തെ അറസ്റ്റിലായ വികാസ് കൃഷ്‌ണയായിരുന്നു ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചത്. ഈ കാർഡുകൾ മറ്റ് പ്രതികൾക്ക് ഓൺലൈനായി കൊടുത്തതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സമൂഹ മാധ്യമങ്ങൾ വഴിയുള്ള ഇവരുടെ ചാറ്റുകളും പൊലീസ് ശേഖരിച്ചിരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.