ETV Bharat / state

കേരളത്തിൽ പിടികൂടുന്ന മയക്കുമരുന്നിൽ ഭൂരിഭാഗവും വിൽപനയ്‌ക്ക് എത്തിക്കുന്നവ; ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് - drug sale in kerala

അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണത്തിന്‍റെ ഭാഗമായി സ്‌കൂളുകളില്‍ പ്രത്യേക ബോധവത്കരണം നടത്തുമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി എ സലിം

എംഡിഎംഎ  MDMA  എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി എ സലിം  കേരളത്തിൽ മയക്കുമരുന്ന്  എംഡിഎംഎ പിടികൂടി  മയക്കുമരുന്ന് വേട്ട  അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണം  മയക്കുമരുന്ന് വിരുദ്ധ ദിനം  Drug Hunt Kerala  Drug mafia in Kerala  Drug  കഞ്ചാവ്  Kanjav  Ganja  എക്‌സൈസ്  drug sale in kerala  Excise take strong action against drug mafia
മയക്കുമരുന്ന് വേട്ട എക്‌സൈസ്
author img

By

Published : Jun 24, 2023, 5:00 PM IST

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പിടികൂടുന്ന എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളില്‍ ഭൂരിഭാഗവും വിൽപ്പനക്കായി എത്തിക്കുന്നവയാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി എ സലിം. 10 ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശം വച്ചിരുന്നാല്‍ അതിനെ വാണിജ്യ അടിസ്ഥാനത്തിലെന്നാണ് കണക്കാക്കുന്നത്. ഉപയോഗിക്കുന്നവര്‍ ഇത്രയും വലിയ അളവില്‍ എംഡിഎംഎ കൈവശം സൂക്ഷിക്കാറില്ലെന്നും ഇപ്പോള്‍ സംസ്ഥാനത്ത് പിടികൂടുന്നതിലേറേയും ഇത്തരത്തില്‍ വലിയ അളവില്‍ കൈവശം വച്ചിരിക്കുന്നവരാണെന്നും വി എ സലിം പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം അമരവിളയില്‍ പിടികൂടിയത് 45 ഗ്രാം എംഡിഎംഎയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അമരവിളയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ബസുകളിലാണ് ഇവയെത്തിക്കുന്നത്. 0.5 ഗ്രാം എംഡിഎംഎ കൈവശം വച്ചാല്‍ 10 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ജാമ്യമില്ലാത്ത ശിക്ഷയായി ലഭിക്കും.

10 ഗ്രാമില്‍ കൂടുതലായാല്‍ 10 മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കും. ആറ് മാസം കഴിഞ്ഞ് മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. 1 ഗ്രാം പോലും ഒരുപാട് പേര്‍ക്ക് ഉപയോഗിക്കാം. അതിനാല്‍ വിൽപ്പനക്കാര്‍ മാത്രമേ ഇത്രയും വലിയ അളവില്‍ മയക്ക് മരുന്ന് കൈവശം വയ്ക്കുകയുള്ളൂവെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.

മയക്കുമരുന്ന് വേട്ട കാര്യക്ഷമമായി സംസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാലാണ് മയക്കുമരുന്ന് പിടികൂടിയെന്ന വാര്‍ത്തകള്‍ അധികമായി വരുന്നത്. കടകള്‍ കേന്ദ്രീകരിച്ചല്ല മയക്കുമരുന്ന് വിൽപ്പന നടക്കുന്നത്. ഇന്‍റർനെറ്റ് വഴിയാണ് ഇതിന്‍റെ വിൽപ്പന. സോഷ്യല്‍ മീഡിയ വഴിയും ഡാര്‍ക്ക് വെബ് പോലുള്ള സംവിധാനങ്ങളിലൂടെയുമാണ് മയക്കുമരുന്ന് വിൽപനകളില്‍ ഏറെയും നടക്കുന്നത്.

ഒരിക്കല്‍ ഉപയോഗിച്ചവര്‍ പിന്നീട് വിൽപ്പനക്കാരായി മാറുകയാണ്. ഇതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭവും, യഥേഷ്‌ടം മയക്കുമരുന്ന് ലഭിക്കുമെന്നതുമാണ് ഇവരെ ഇതിലേക്ക് എത്തിക്കുന്നത്. ശക്തമായ നടപടികളിലൂടെ ഇതിനെ നേരിടുമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.

സ്‌കൂളുകളില്‍ ബോധവത്കരണം : അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണത്തിന്‍റെ ഭാഗമായി സ്‌കൂളുകളില്‍ പ്രത്യേക ബോധവത്കരണം നടത്തും. രക്ഷിതാക്കള്‍ക്ക് കൂടി ബോധവത്കരണം നല്‍കാനാണ് ലക്ഷ്യമിടുന്നത്. പിടിഎയുടെ സഹായത്തോടെയാകും ഇത് നടപ്പാക്കുക. പൂര്‍ണമായും മയക്കുമരുന്ന് ഉപയോഗം അവസാനിപ്പിക്കാനാണ് ശ്രമം.

ഓരോ പഞ്ചായത്തിലും ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കൂട്ടായ്‌മ സംഘടിപ്പിക്കും. ജാഗ്രത സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തും. മയക്കുമരുന്ന് വിരുദ്ധ ദിനത്തിന്‍റെ ഭാഗമായി സ്‌പെഷ്യല്‍ ഡ്രൈവും പരിശോധനയും നടത്തും. എല്ലാ ദിവസവും പരിശോധനയുണ്ടാകുമെങ്കിലും ഈ ദിവസങ്ങളില്‍ അധിക പരിശോധന നടത്താനാണ് എക്‌സൈസ് തീരുമാനം.

മയക്കുമരുന്നുമായി സഹോദരങ്ങൾ പിടിയിൽ : ഇന്ന് തൃശൂർ മണലൂരിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയും, കഞ്ചാവുമായി സഹോദരങ്ങൾ പിടിയിലായിരുന്നു. രാജീവ് നഗറിൽ താമസിക്കുന്ന അജിൽ ജോസ്, സഹോദരൻ അജിത് ജോസ് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരിൽ നിന്ന് 10.72 ഗ്രാം എംഡിഎംഎയും 10 കിലോ കഞ്ചാവും കണ്ടെടുത്തിരുന്നു.

ALSO READ : 10.72 ഗ്രാം എംഡിഎംഎയും 10 കിലോ കഞ്ചാവും, സഹോദരങ്ങൾ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.