ETV Bharat / state

പരീക്ഷകളുടെ വ്യാജ ടൈംടേബിള്‍ പ്രചരിക്കുന്നു ; പൊതുവിദ്യാഭ്യാസ ഡയറക്‌ടർ പരാതി നല്‍കി

author img

By

Published : Apr 4, 2020, 10:06 AM IST

ലോക് ഡൗണ്‍ അവസാനിച്ചാലുടന്‍ പരീക്ഷകള്‍ ആരംഭിക്കുമെന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍. പരീക്ഷകളുടെ വ്യാജ ടൈംടേബിളടക്കമാണ് പ്രചരിക്കുന്നു.

fake Propaganda  Complaint by Director of Public Instruction  exam fake news  പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരാതി  പരീക്ഷ വ്യാജപ്രചരണം  വ്യാജപ്രചരണം
പരീക്ഷകൾ പുനരാരംഭിക്കും; വ്യാജപ്രചരണത്തിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരാതി

തിരുവനന്തപുരം: പരീക്ഷകള്‍ പുനരാരംഭിക്കുമെന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരാതി. ഈ മാസം 16 മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ പുനരാരംഭിക്കുമെന്ന വ്യാജ പ്രചരണങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലോക് ഡൗണ്‍ അവസാനിച്ചാലുടന്‍ പരീക്ഷകള്‍ ആരംഭിക്കുമെന്ന വ്യാജ പ്രചരണങ്ങളാണ് ഇതിലുള്ളത്.

ഇതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ. ജീവന്‍ ബാബുവാണ് സൈബര്‍ പൊലീസിന് പരാതി നല്‍കിയത്. പരീക്ഷകളുടെ വ്യാജ ടൈംടേബിളടക്കമാണ് പ്രചരിക്കുന്നത്. കൊവിഡ് ഭീതി പൂര്‍ണമായി മാറിയ ശേഷം മാത്രമേ പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂവെന്നും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ജീവന്‍ബാബു അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.