ETV Bharat / state

ഇടിവി ഭാരത് ഇംപാക്‌റ്റ്; പുരുഷോത്തമനും കുടുംബത്തിനും ബിപിഎൽ റേഷൻ കാർഡ് ലഭിച്ചു - etv bharat news

ദുരിത ജീവിതം നയിക്കുന്ന ആറംഗ ദളിത് കുടുംബം വര്‍ഷങ്ങളായി എ.പി.എല്‍ ലിസ്റ്റിലാണെന്നത് സംബന്ധിച്ച് ഇടിവി ഭാരത് കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി

ഇടിവി ഭാരത് ഇംപാക്‌റ്റ്  ബിപിഎൽ റേഷൻ കാർഡ്  എ.പി.എല്‍ ലിസ്റ്റ്‌  തിരുവനന്തപുരം  etv bharat impact  bpl ration card  etv bharat news  kerala news
ഇടിവി ഭാരത് ഇംപാക്‌റ്റ്; പുരുഷോത്തമനും കുടുംബത്തിനും ബിപിഎൽ റേഷൻ കാർഡ് ലഭിച്ചു
author img

By

Published : Jun 27, 2020, 1:52 PM IST

തിരുവനന്തപുരം: രോഗബാധിനായ പുരുഷോത്തമനും കുടുംബത്തിനും ബിപിഎൽ റേഷൻ കാർഡ് ലഭിച്ചു. തുണയായത് ഇടിവി ഭാരത് നല്‍കിയ വാര്‍ത്ത. ദുരിത ജീവിതം നയിക്കുന്ന ആറംഗ ദളിത് കുടുംബം വര്‍ഷങ്ങളായി എ.പി.എല്‍ ലിസ്റ്റിലാണെന്നത് സംബന്ധിച്ച് ഇടിവി ഭാരത് കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ജില്ലാ സപ്ലൈ ഓഫീസറും താലൂക്ക് സപ്ലൈ ഓഫീസറുമടക്കമുള്ള സംഘം നേരിട്ടിത്തിയാണ് പുരുഷോത്തമന് ബിപിഎല്‍ റേഷന്‍ കാര്‍ഡ്‌ കൈമാറിയത്.

ഇടിവി ഭാരത് ഇംപാക്‌റ്റ്; പുരുഷോത്തമനും കുടുംബത്തിനും ബിപിഎൽ റേഷൻ കാർഡ് ലഭിച്ചു

മംഗലപുരം പഞ്ചായത്തിലെ തോന്നയ്ക്കലില്‍ സര്‍ക്കാരില്‍ നിന്നും സൗജന്യമായി ലഭിച്ച അഞ്ച് സെന്‍റ് സ്ഥലത്താണ് ടാർപ്പോളിൻ ഷീറ്റ് കൊണ്ടു മറച്ച അടച്ചുറപ്പില്ലാത്ത വീട്ടില്‍ ആറംഗ ദളിത് കുടുംബം താമസിക്കുന്നത്. വൈദ്യുതിയോ മറ്റ് സൗകര്യങ്ങളോ ഈ വീട്ടിലില്ല. ലോട്ടറിത്തൊഴിലാളിയായിരുന്ന പുരുഷോത്തമന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നതിനാല്‍ കിടപ്പാണ്. മകന് ശരീരിക അവശതയുള്ളതിനാല്‍ സ്ഥിരമായി ജോലിക്ക് പോകാന്‍ കഴിയില്ല. ഭാര്യയ്ക്ക് തൊഴിലുറപ്പ് ജോലിയിലൂടെ കിട്ടുന്നതാണ് ഏക വരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇപ്പോള്‍ ഭാര്യക്കും ജോലിയില്ല. നാട്ടുകാരുടെ സാഹയത്തോടെ കഴിയുന്ന ഈ കുടുംബത്തിന്‍റെ ദുരിത ജീവിതം ഇടിവി ഭാരത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് കുടുംബത്തിലെ വിദ്യാര്‍ഥികളായ കുട്ടികള്‍ക്ക് അടൂര്‍ പ്രകാശ്‌ എംപി കഴിഞ്ഞ ദിവസം ടിവി വിതരണം ചെയ്യുകയും കെഎസ്‌ഇബിയുമായി ഇടപെട്ട് കുടുംബത്തിന് വൈദ്യുതി ലഭിക്കാന്‍ സംവിധാനമൊരുക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.