തിരുവനന്തപുരം: ധനമന്ത്രി ടി.എം തോമസ് ഐസക്കിനെതിരായ അവകാശ ലംഘന പരാതിയിൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് നിയമസഭയിൽ. ഐസക്കിന് സമിതി ക്ലീൻ ചിറ്റ് നൽകിയിരുന്നു. അസാധാരണ സാഹചര്യമായതുകൊണ്ടാണ് സിഎജി റിപ്പോർട്ടിൻ്റെ ഉള്ളടക്കം പുറത്തുവിട്ടതെന്ന ഐസക്കിൻ്റെ വിശദീകരണം സമിതി സ്വീകരിച്ചിരുന്നു. അതേസമയം പ്രതിപക്ഷത്തിൻ്റെ വിയോജിപ്പും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കിഫ്ബിക്കെതിരായ വിമർശനങ്ങൾ സി എ ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് പുറത്തുവിട്ടത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശനാണ് ധനമന്ത്രിക്ക് നോട്ടീസ് നൽകിയത്. ബജറ്റിലുള്ള പൊതുചർച്ചയും ഇന്ന് അവസാനിക്കും.
ധനമന്ത്രിക്കെതിരായ അവകാശ ലംഘന പരാതിയിൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് - kerala news
അസാധാരണ സാഹചര്യമായതുകൊണ്ടാണ് സിഎജി റിപ്പോർട്ടിൻ്റെ ഉള്ളടക്കം പുറത്തുവിട്ടതെന്ന ഐസക്കിൻ്റെ വിശദീകരണം സമിതി സ്വീകരിച്ചിരുന്നു.