ETV Bharat / state

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൊലീസ് പാസ് ആവശ്യമില്ലെന്ന് ഡി ജി പി - ലോക്‌നാഥ് ബെഹ്റ

ഡോക്‌ടര്‍മാര്‍,സര്‍ക്കാര്‍ ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, ഐ.ടി മേഖലകളിലുളളവര്‍, ഡാറ്റ സെന്‍റര്‍ ജീവനക്കാര്‍, ബഹിരാകാശ ശാസ്‌ത്രവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ക്കാണ് പൊലീസ് പാസ് ആവശ്യമില്ലാത്തത്.

essential service category workers do not need police pass  DGP  loknath behra  അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൊലീസ് പാസ് ആവശ്യമില്ല  ലോക്‌നാഥ് ബെഹ്റ
അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൊലീസ് പാസ് ആവശ്യമില്ലെന്ന് ഡി ജി പി
author img

By

Published : May 6, 2020, 9:21 AM IST

തിരുവനന്തപുരം: അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൊലീസ് പാസ് ആവശ്യമില്ലെന്ന് ഡി ജി പി. സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യമേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും ഡോക്‌ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, ഐ.ടി മേഖലകളിലുളളവര്‍, ഡാറ്റ സെന്‍റര്‍ ജീവനക്കാര്‍, ബഹിരാകാശ ശാസ്‌ത്രവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ക്ക് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴ് മണി വരെയുളള യാത്രാനിരോധനം ബാധകല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. ഇവര്‍ മറ്റ് ജില്ലകളിലേക്ക് ഔദ്യോഗിക ആവശ്യത്തിന് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ല. പകരം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെടാത്തവര്‍ക്കാണ് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്ത ദിവസം രാവിലെ ഏഴ് മണിവരെയുളള വാഹനനിയന്ത്രണം ബാധകമാകുന്നത്. വളരെ അത്യാവശ്യമുളള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം ഏഴ് മണിവരെ യാത്ര പാടില്ല. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനാണ് ഈ നിയന്ത്രണമെന്ന് ഡിജിപി പ്രസ്‌താവനയിൽ പറഞ്ഞു. ചുവപ്പുമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലേക്കും ഹോട്ട് സ്‌പോട്ട് മേഖലകളിലേക്കും പൊലീസ് പാസ് നല്‍കുന്നതല്ല. കൂടാതെ എല്ലാ ദിവസവും ജില്ല വിട്ട് പോയി വരുന്നതിനും പാസ് ലഭിക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.