ETV Bharat / state

EP Jayarajan On Cabinet Reshuffling മന്ത്രിസഭയിൽ പുന:സംഘടനയില്ല, ചില മാറ്റങ്ങൾ മാത്രമെന്ന് ഇ പി ജയരാജൻ - ഇതെല്ലാം വാർത്ത മാധ്യമ സൃഷ്‌ടി ഇ പി ജയരാജൻ

EP Jayarajan reaction on cabinet reshuffling: ഇതെല്ലാം മാധ്യമ സൃഷ്‌ടിയാണന്നും സർക്കാരിനെ ദുർബലപ്പെടുത്താനാണ് ഇത്തരം പ്രചരണമെന്നും ഇ പി ജയരാജൻ

EP Jayarajan on cabinet reorganization  മന്ത്രിസഭയിൽ പുന സംഘടനയില്ല  ചില മാറ്റങ്ങൾ മാത്രമെന്ന് ഇ പി ജയരാജൻ  ഇ പി ജയരാജൻ  EP Jayarajan  മന്ത്രിസഭാ പുനഃസംഘടനയിൽ ഇ പി ജയരാജൻ  സർക്കാരിനെ ദുർബലപ്പെടുത്താനുള്ള പ്രചരണം  Propaganda to weaken the government  ഇതെല്ലാം വാർത്ത മാധ്യമ സൃഷ്‌ടി ഇ പി ജയരാജൻ  All this news media creation EP Jayarajan
EP Jayarajan On Cabinet Reorganization
author img

By ETV Bharat Kerala Team

Published : Sep 16, 2023, 3:04 PM IST

തിരുവനന്തപുരം : മന്ത്രിസഭയിൽ പുന:സംഘടനയില്ല, ചില മാറ്റങ്ങൾ മാത്രമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ (EP Jayarajan on cabinet reshuffling). വാർത്ത മാധ്യമ സൃഷ്‌ടിയാണന്നും സർക്കാരിനെ ദുർബലപ്പെടുത്താനാണ് ഇത്തരം പ്രചരണമെന്നും (Media creates news to weaken the government) അദ്ദേഹം പറഞ്ഞു. 2021 ൽ നല്ല ഭൂരിപക്ഷത്തോടെ വന്നവരാണ് തങ്ങൾ. അന്ന് തന്നെ മുന്നണിയിൽ മന്ത്രി സഭയെ കുറിച്ച് ധാരണയുണ്ടായി.

കാലദൈർഘ്യo മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആലോചിച്ചിട്ടില്ല. ആലോചിക്കേണ്ട ഘട്ടം എത്തുമ്പോൾ ആലോചിച്ചു തീരുമാനം എടുക്കും. എൽ ജെ ഡി മന്ത്രിസ്ഥാനം ആലോചിച്ചതിൽ തെറ്റില്ലെന്നും ചിലരെ പരിഗണിക്കേണ്ടതായുണ്ടന്നും അദ്ദേഹം സൂചിപ്പിച്ചു. പുതുപ്പള്ളിയിൽ സഹതാപ തരoഗം ആണ് ഉണ്ടായതെന്നും ഭരണപരമായ മെച്ചപ്പെട്ട നില കേരളത്തിൽ ഉണ്ട്. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

ലോക്‌സഭ ഇലക്ഷനിൽ 20ൽ കൂടുതൽ സീറ്റ് നേടി ജയിക്കുമെന്ന് പറയാഞ്ഞത് ഭാഗ്യമെന്നും അവർ നിലവാരം കാത്ത് സൂക്ഷിക്കണമെന്നും പറഞ്ഞ ഇ പി കേരളത്തിലെ പ്രതിപക്ഷം പോക്കണം കെട്ട പ്രതിപക്ഷമെന്നും പരിഹസിച്ചു. ഗണേഷ് കുമാറിന്‍റെ സ്വത്ത്‌ തർക്കം ഉന്നയിക്കുന്നവർ മനസ്സിലാക്കേണ്ടത് സ്വത്ത് തർക്കം കുടുംബപരമായ വിഷയമാണ്. അത് രാഷ്ട്രീയമല്ല, വിവാദങ്ങളിൽ ഉൾപ്പെട്ടവർ പാർലമെന്‍റിലും നിയമസഭയിലും ഉണ്ട്. നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ട് വന്ന് തിരികെ പോയെന്നും പ്രതിപക്ഷം കേരളത്തിന്‍റെ താത്‌പര്യത്തോടൊപ്പം നിൽക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടന ചർച്ചകൾ സജീവമാകുകയാണെന്നാണ് റിപ്പോർട്ട്. രണ്ടരവർഷം കഴിയുമ്പോൾ രണ്ട് ഘടകകക്ഷി മന്ത്രിമാരായി മാറുകയും മറ്റ് ഘടകകക്ഷി മന്ത്രിമാർക്ക് മന്ത്രിസ്ഥാനം കൈമാറുകയും ചെയ്യണമെന്നാണ് എല്‍ഡിഎഫിലെ നിലവിലെ ധാരണ. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗതാഗത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം രാജി വയ്‌ക്കുമെന്നും പകരം കേരള കോൺഗ്രസ് ബി പ്രതിനിധി കെ ബി ഗണേഷ് കുമാറും കോൺഗ്രസ് എസ് പ്രതിനിധി രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്നും ഈമാസം 20 ന് ചേരുന്ന ഇടതു മുന്നണി യോഗത്തിലും വെള്ളിയാഴ്‌ച മുതൽ ചേരുന്ന സി പി എം നേതൃയോഗത്തിലും മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച് തീരുമാനമുണ്ടാകും എന്നായിരുന്നു പുറത്ത് വന്നിരുന്ന വാര്‍ത്ത.

ALSO READ: ഗണേഷും കടന്നപ്പള്ളിയും പിണറായി മന്ത്രിസഭയിലേക്ക്, സിപിഎം മന്ത്രിമാരിലും മാറ്റം

മാധ്യമങ്ങളിൽ മാത്രമാണ് ഇത്തരം ഒരു വാർത്ത കണ്ടതെന്നും മന്ത്രി ആകണമെന്ന് ഒരു ആവശ്യവും മുന്നണി നേതൃത്വത്തിന് മുന്നിൽ വച്ചിട്ടില്ലെന്നും മുന്നണിയുടെ തീരുമാന പ്രകാരമാണ് മന്ത്രിയായതെന്നും മുന്നണി ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം ഒഴിയുമെന്നും അതിൽ ഒരു വിഷമവും ഉണ്ടാകില്ലെന്നും ആന്‍റണി രാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ALSO READ: 'മന്ത്രിസ്ഥാനം ഒഴിയുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല'; ഗതാഗത മന്ത്രി ആന്‍റണി രാജു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.