ETV Bharat / state

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍; വിവാദത്തില്‍ പ്രതികരിക്കാതെ ഇപി - പി ജയരാജൻ

റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ആരോപണങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഒരു പരസ്യപ്രതികരണത്തിനും അദ്ദേഹം തയ്യാറായിട്ടില്ല.

ഇ പി ജയരാജൻ  E P Jayarajan  ഇപി ജയരാജൻ സാമ്പത്തിക ആരോപണക്കേസ്  ep jayarajan cpm state secretariat meeting  എൽഡിഎഫ്  LDF  പി ജയരാജൻ  സംസ്ഥാന സെക്രട്ടറിയേറ്റ്
ഇ പി ജയരാജനെതിരെ തൽക്കാലം അന്വേഷണമില്ല
author img

By

Published : Dec 30, 2022, 3:11 PM IST

Updated : Dec 30, 2022, 3:39 PM IST

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ പരസ്യ പ്രതികരണമില്ലാതെ മൗനം തുടർന്ന് ഇ പി ജയരാജൻ. നിർണായകമായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ ഇ പി ജയരാജൻ വിവാദങ്ങൾ സംബന്ധിച്ച് ഒന്നും പ്രതികരിച്ചില്ല. എല്ലാവർക്കും പുതുവത്സര ആശംസകൾ എന്ന് പറഞ്ഞ് നടന്നകലുകയായിരുന്നു.

വിവാദം പുറത്ത് വന്നപ്പോൾ മുതൽ ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞെങ്കിലും ഇ പി ജയരാജൻ ഇതിന് തയ്യാറായിരുന്നില്ല. കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജൻ ആണ് ഇ പിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. പോളിറ്റ് ബ്യൂറോയുടെ നിർദേശത്തെ തുടർന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിച്ചത്.

ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ ആരോപണങ്ങളിൽ തന്‍റെ നിലപാട് വ്യക്തമാക്കി. റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നും ഭാര്യക്കും മകനുമാണ് നിക്ഷേപമെന്നുമായിരുന്നു സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി വിശദീകരിച്ചത്.

ഇ പി ജയരാജന്‍റെ വിശദീകരണം സിപിഎം അംഗീകരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ ഇ പിക്കെതിരെ പാർട്ടി നടപടിയുണ്ടാകാൻ സാധ്യതയില്ല.

Last Updated : Dec 30, 2022, 3:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.