ETV Bharat / state

എംപാനൽ കണ്ടക്ടർമാർക്കു പിന്നാലെ എംപാനൽ ഡ്രൈവർമാരും പുറത്തേക്ക് - കെഎസ്ആർടിസി എംപാനൽ കണ്ടക്ടർ

പിരിച്ചുവിടുന്നവരെ അടുത്ത 179 ദിവസത്തേയ്ക്ക് തിരിച്ചെടുക്കാനാകും. അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

എംപാനൽ കണ്ടക്ടർമാർക്കു പിന്നാലെ... എംപാനൽ ഡ്രൈവർമാരും....
author img

By

Published : Jun 30, 2019, 2:17 AM IST

Updated : Jun 30, 2019, 3:00 AM IST

തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ കണ്ടക്ടർമാർക്കു പിന്നാലെ എംപാനൽ ഡ്രൈവർമാരെയും പിരിച്ചുവിട്ടു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ 2107 താത്കാലിക ഡ്രൈവർമാരെയാണ് പിരിച്ചുവിട്ടത്. ഏപ്രിൽ എട്ടിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 180 ദിവസത്തിൽ കൂടുതൽ താത്കാലികമായി ജോലിയിൽ തുടരുന്ന ഡ്രൈവർമാരെ ഏപ്രിൽ 30ന് മുമ്പ് പിരിച്ചുവിടണമന്ന് വിധി പറഞ്ഞിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും എംപാനൽ ജീവനക്കാരെ ഒഴിവാക്കണമെന്ന വിധി കോടതി ശരിവയ്ക്കുകയായിരുന്നു. ജൂൺ 30ന് മുമ്പ് താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ സുപ്രീംകോടതിയും ഉത്തരവിട്ടു. ഇതുപ്രകാരം തിരുവനന്തപുരം മേഖലയിൽ നിന്നും 1479ഉം മധ്യ മേഖലയിൽ നിന്നും 257 ഉം വടക്കൻ മേഖലയിൽ നിന്നും 371 ഉം ഡ്രൈവർമാരെയാണ് പിരിച്ചുവിട്ടത്.

എംപാനൽ കണ്ടക്ടർമാർക്കു പിന്നാലെ എംപാനൽ ഡ്രൈവർമാരും പുറത്തേക്ക്

അതേസമയം പിരിച്ചുവിടപ്പെട്ടവർക്ക് പകരം ആള്‍ക്കാരെ നിയമിക്കാന്‍ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലില്ല. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് കോടതിയെ സമീപിച്ചതും. ഇവരെ എംപാനല്‍ ഡ്രൈവര്‍മാരായി എടുക്കാനായിരുന്നു കോര്‍പ്പറേഷന്‍ തീരുമാനം. കാലാവധി അവസാനിച്ച ലിസ്റ്റിലെ ഡ്രൈവര്‍മാരെ എംപാനല്‍ ജീവനക്കാരായി നിയമിക്കുമെന്ന് കോര്‍പ്പറേഷന്‍ ജൂണ്‍ ആറിന് ഉത്തരവിറക്കിയിരുന്നു. താത്പര്യമുള്ളവര്‍ അതത് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സുമായി ബന്ധപ്പെടണമെന്നായിരുന്നു ഉത്തരവ്. അതനുസരിച്ച് പത്തുപേര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാൽ പിരിച്ചുവിടുന്നവരെ അടുത്ത 179 ദിവസത്തേയ്ക്ക് തിരിച്ചെടുക്കാനാകും. അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Intro:കെ.എസ്. ആർ.ടി.സി എം പാനൽ കണ്ടക്ടർമാർക്കു പിന്നാലെ എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിട്ടു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2107 താത്കാലിക ഡ്രൈവർമാരെയാണ് പിരിച്ചുവിട്ടത്. എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടാൻ സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി.Body:തിരുവനന്തപുരം മേഖലയിൽ 1479 ഉം മദ്ധ്യമേഖലയിൽ 257 ഉം വടക്കൻമേഖലയിൽ 371 ഉം ഡ്രൈവർമാരെയാണ് പിരിച്ചുവിട്ടത്. ഏപ്രിൽ എട്ടിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രകാരം 180 ദിവസത്തിൽ കൂടുതൽ താത്കാലികമായി ജോലിയിൽ തുടരുന്ന ഡ്രൈവർമാരെ ഏപ്രിൽ 30ന് മുമ്പ് പിരിച്ചുവിടേണ്ടിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും എംപാനൽ ജീവനക്കാരെ ഒഴിവാക്കണമെന്ന വിധി ശരിവയ്ക്കുകയായിരുന്നു. ജൂൺ 30ന് മുമ്പ് താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ സുപ്രീംകോടതിയും ഉത്തരവിട്ടു. ഇതുപ്രകാരമാണ് നടപടി.അതേ സമയം പിരിച്ചു വിടപ്പെട്ടവർക്ക് പകരം ആള്‍ക്കാരെ നിയമിക്കാന്‍ പി.എസ്.സിയില്‍ റാങ്ക് ലിസ്റ്റ് നിലവിലില്ല. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് കോടതിയെ സമീപിച്ചതും. ഇവരെ എംപാനല്‍ ഡ്രൈവര്‍മാരായി എടുക്കാനായിരുന്നു കോര്‍പ്പറേഷന്‍ തീരുമാനം. കാലാവധി അവസാനിച്ച ലിസ്റ്റിലെ ഡ്രൈവര്‍മാരെ എംപാനല്‍ ജീവനക്കാരായി നിയമിക്കുമെന്ന് കോര്‍പ്പറേഷന്‍ ജൂണ്‍ ആറിന് ഉത്തരവിറക്കിയിരുന്നു. താത്പര്യമുള്ളവര്‍ അതത് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സുമായി ബന്ധപ്പെടണമെന്നായിരുന്നു ഉത്തരവ്. അതനുസരിച്ച് പത്തുപേര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാൽ
പിരിച്ചുവിടുന്നവരെ അടുത്ത 179 ദിവസത്തേയ്ക്ക് തിരിച്ചെടുക്കാനാകും. അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം

Conclusion:
Last Updated : Jun 30, 2019, 3:00 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.