തിരുവനന്തപുരം: അടിയന്തരാവസ്ഥ സമരക്കാരെ രണ്ടാം സ്വാതന്ത്ര്യ സമര സേനാനികളായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതിയുടെ സെക്രട്ടേറിയറ്റ് ധർണ്ണ. അടിയന്തരാവസ്ഥ സമരപോരാളിയും സിപിഎം നേതാവുമായ എം എം ലോറൻസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
ചില സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പോരാളികളെ പരിഗണിക്കുന്നുണ്ട്. കേരളത്തിലും ഇത് നടപ്പാക്കാണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഇതോടൊപ്പം അടിയന്തരാവസ്ഥയുടെ ചരിത്രം പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നും ശാസ്തമംഗലത്തെ പീഡന ക്യാംപ് ചരിത്ര സ്മാരകമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഏകോപന സമിതി ഇന്ന് സെക്രട്ടേറിയറ്റ് ധർണ്ണ നടത്തിയത്. എംഎൽഎമാരായ പി ടി എ റഹീം, സി കെ നാണു എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു.