ETV Bharat / state

ഷോക്കേറ്റ് എൻജിനീയറിംഗ് വിദ്യാർഥികൾ മരിച്ച സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

author img

By

Published : Nov 1, 2021, 8:50 PM IST

ജീവനക്കാരുടെ അനാസ്ഥ മൂലമാണ് ദുരന്തമുണ്ടായതെന്ന് ആരോപിച്ച് പരാതി നല്‍കി ആർവൈഎഫ് കൊല്ലം ജില്ല സെക്രട്ടറി സുഭാഷ് കല്ലട

death of engineering students  human rights commission  electric shock  ഷോക്കേറ്റ് എൻജിനീയറിംഗ് വിദ്യാർഥികൾ മരിച്ച സംഭവം  മനുഷ്യാവകാശ കമ്മിഷൻ  വൈദ്യുത ബോർഡ്
ഷോക്കേറ്റ് എൻജിനീയറിംഗ് വിദ്യാർഥികൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം : വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് എൻജിനീയറിങ് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വൈദ്യുത ബോർഡിൻ്റെ വിതരണ വിഭാഗം ഡയറക്‌ടർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

Also Read: സമര അതിക്രമത്തെ ന്യായീകരിച്ച് കെ സുധാകരൻ, "ജോജു ഗുണ്ടയെ പോലെ പെരുമാറി"

ജീവനക്കാരുടെ അനാസ്ഥ മൂലമാണ് ദുരന്തമുണ്ടായതെന്ന് ആരോപിച്ച് ആർവൈഎഫ് കൊല്ലം ജില്ല സെക്രട്ടറി സുഭാഷ് കല്ലട സമർപ്പിച്ച പരാതിയിലാണ് നടപടി. ശനിയാഴ്‌ചയാണ് കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ രണ്ടുവിദ്യാർഥികൾ പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.