ETV Bharat / state

പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എല്‍ദോസിന് ഇടക്കാല ജാമ്യം - സ്ത്രീത്വത്തെ അപമാനിക്കൽ

തിരുവനന്തപുരം അഡിഷണല്‍ ജില്ല സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്

eldose kunnappilil interim bail  Thiruvananthapuram court eldose kunnappilil  eldose kunnappilil anticipatory bail application  എൽദോസ് കുന്നപ്പിള്ളിൽ മുൻകൂർ ജാമ്യാപേക്ഷ  എൽദോസിന് ഇടക്കാല ജാമ്യം  എൽദോസ് കുന്നപ്പിള്ളിൽ ഇടക്കാല ജാമ്യം  തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി  എൽദോസ് കുന്നപ്പിള്ളിൽ പീഡന കേസ്  സ്ത്രീത്വത്തെ അപമാനിക്കൽ  വ്യാജ രേഖ ചമയ്ക്കൽ
എൽദോസിന് ഇടക്കാല ജാമ്യം നൽകി കോടതി
author img

By

Published : Oct 27, 2022, 8:43 PM IST

തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇടക്കാല ജാമ്യം. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം അഡിഷണല്‍ ജില്ല സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

വഞ്ചിയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിഭാഷകന്റെ ഓഫീസില്‍ വച്ച് എല്‍ദോസ് മര്‍ദിച്ചെന്ന മജിസ്‌ട്രേറ്റ് കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍റെ ഓഫിസില്‍ വച്ച് രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമായിരുന്നു മൊഴി. ഇതിന് പിന്നാലെയായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോസ് ജില്ല കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.