ETV Bharat / state

എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം; മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും ഹാജരാക്കണമെന്ന് കോടതി

ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് തിരുവനന്തപുരം ജില്ലാ കോടതി

Eldose Kunnapillil  Anticipatory bail  Court approved anticipatory Bail  Eldose Kunnapillil MLA  Sexual assault case  എല്‍ദോസ് കുന്നപ്പിള്ളി  എല്‍ദോസ്  ഉപാധികളോടെ ജാമ്യം  ബലാത്സംഗക്കേസില്‍  പെരുമ്പാവൂര്‍ എംഎല്‍എ  തിരുവനന്തപുരം ജില്ലാ കോടതി  കോടതി  തിരുവനന്തപുരം
എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം; മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും ഹാജരാക്കണമെന്ന് കോടതി
author img

By

Published : Oct 20, 2022, 3:46 PM IST

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം അനുവദിച്ച് കോടതി. കേസില്‍ കര്‍ശന ഉപാധികളോടെയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം ജില്ല കോടതി ജാമ്യം അനുവദിച്ചത്. ശനിയാഴ്ച (22.10.2022) എംഎല്‍എ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ജില്ല കോടതി നിര്‍ദേശിച്ചു.

എംഎല്‍എയുടെ മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും ഹാജരാക്കണം. കേസില്‍ കഴിഞ്ഞ ശനിയാഴ്‌ച (15.10.2022) മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചിരുന്നെങ്കിലും കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തന്റെ ഭാഗം കൂടി കേള്‍ക്കണം എന്ന് പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പരാതിക്കാരിയുടെ അഭിഭാഷകനെ ഹാജരാകാന്‍ കോടതി അനുവദിച്ചിരുന്നു. ഇതുകേട്ട ശേഷം വൈകിട്ട് മൂന്നിന് കോടതി അനുകൂല വിധി പ്രസ്‌താവിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.