ETV Bharat / state

നിരപരാധി, യുവതിക്കു പിന്നില്‍ സിപിഎം; എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കി - എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ

സാമൂഹിക മാധ്യമ പ്രവര്‍ത്തക എന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നതെന്ന്. സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യാമെന്ന വ്യാജേനെ തന്‍റെ മൊബൈല്‍ കൈക്കലാക്കി ബ്ലാക്ക് മെയില്‍ ചെയ്‌തും വിവരങ്ങള്‍ ചോര്‍ത്തിയുമാണ് യുവതി തനിക്കെതിരെ നീങ്ങുന്നത് എന്ന് എല്‍ദോസ് കുന്നപ്പിള്ളി വിശദീകരണത്തില്‍ പറഞ്ഞു

Eldhose Kunnapillil explained to KPCC  Eldhose Kunnapillil given explanation to KPCC  Eldhose Kunnapillil  KPCC  K Sudhakaran  എല്‍ദോസ് കുന്നപ്പിള്ളി  കെപിസിസി  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ  സിപിഎം
നിരപരാധി, യുവതിക്കു പിന്നില്‍ സിപിഎം; എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കി
author img

By

Published : Oct 20, 2022, 3:06 PM IST

തിരുവനന്തപുരം: താന്‍ നിരപരാധിയെന്ന് ബല്‍ത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷം ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കെപിസിസിക്ക് വിശദീകരണം നല്‍കി. തനിക്കെതിരെ മര്‍ദന പരാതി നല്‍കിയതു മുതല്‍ യുവതിക്കു പിന്നില്‍ സിപിഎം ഉണ്ട്. അതു കൊണ്ടാണ് കേസ് ഇന്നത്തെ നിലയില്‍ എത്തിയത്.

സാമൂഹിക മാധ്യമ പ്രവര്‍ത്തക എന്ന നിലയിലാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെടുന്നത്. കോണ്‍ഗ്രസിലെ മറ്റു ചില എംഎല്‍എ മാരുടെയും സോഷ്യല്‍ മീഡിയ പേജുകള്‍ താന്‍ കൈകാര്യം ചെയ്യുന്നു എന്ന് യുവതി പറഞ്ഞതോടെ കൂടുതല്‍ വിശ്വാസമായി. ഇതിലൂടെ യുവതി തന്‍റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി.

ഈ ഫോണ്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തും വിവരങ്ങള്‍ ചോര്‍ത്തിയുമാണ് യുവതി ഇപ്പോള്‍ തനിക്കെതിരെ നീങ്ങുന്നത്. സംഭവം പുറത്തു വന്ന ശേഷം താന്‍ ഒളിവില്‍ പോയതല്ല. ഇത്തരത്തില്‍ ഒരു കേസ് തനിക്കെതിരെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താന്‍ പുറത്തു നില്‍ക്കുമ്പോള്‍ എംഎല്‍എയെ എന്തു കൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന തരത്തിലുള്ള ചര്‍ച്ച ഉയരും എന്നതിനാലാണ് മാറി നല്‍ക്കുന്നതെന്നും എല്‍ദോസ് വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

തന്നെ കൂടി കേട്ട ശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് പോകാവൂ എന്ന അഭ്യര്‍ഥനയും വിശദീകരണത്തിലുണ്ട്. എല്‍ദോസിന്‍റെ വിശദീകരണം തനിക്കു ലഭിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഇന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞതിനു പിന്നാലെയാണ് വിശദീകരണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തു വന്നത്. കേരളത്തിലെത്തിയ ശേഷം വിശദീകരണം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കുന്നതു കൊണ്ടാണോ എല്‍ദോസിന് വിശദീകരണം നല്‍കാന്‍ ഒക്‌ടോബര്‍ 20 വരെ സമയം നല്‍കിയതെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.