ETV Bharat / state

എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസ് : ഐജി വിജയന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു, തിരിച്ചുവരവ് ട്രെയിനിങ് ഐജിയായി - IG P Vijayan Suspended

Elathur Train Fire Case : ഐജി പി.വിജയന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉത്തരവ്. വകുപ്പുതല അന്വേഷണം തുടരും. പി വിജയന്‍ സസ്‌പെന്‍ഷനിലായിട്ട് 5 മാസം. നടപടി എലത്തൂര്‍ കേസില്‍ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിയെന്ന ആരോപണത്തില്‍.

P Vijayan Reinstated Training IG  IG P Vijayan s Suspension Revoked  IG P Vijayan  എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസ്  ഐജി വിജയന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  തിരിച്ചുവരവ് ട്രെയിനിങ് ഐജിയായി
IG-P-Vijayans-Suspension-Revoked
author img

By ETV Bharat Kerala Team

Published : Nov 13, 2023, 9:08 PM IST

തിരുവനന്തപുരം : എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസുമായി ബന്ധപ്പെട്ടുണ്ടായ ഐജി പി വിജയന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പൊലീസ് ആസ്ഥാനത്ത് പരിശീലന വിഭാഗം ഐജിയായാണ് നിയമനം. എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസിലെ പ്രതിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് കഴിഞ്ഞ 5 മാസമായി പി.വിജയന്‍ സസ്‌പെന്‍ഷനിലായിരുന്നു.

ക്രമസമാധാന വിഭാഗം എഡിജിപി എംആര്‍ അജിത്‌ കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കഴിഞ്ഞ മെയ്‌ 18ന് വിജയനെ സസ്‌പെന്‍ഡ് ചെയ്‌തത്. സസ്‌പെന്‍ഷനിലാകുന്നതിന് നിരത്തിയ കാരണങ്ങള്‍ വിജയന്‍ നിഷേധിച്ചെങ്കിലും ഇത് പരിഗണിക്കാതെയായിരുന്നു നടപടി. കേരള പൊലീസിലെ ചേരിപ്പോരിന്‍റെ ഭാഗമായിരുന്നു സസ്പെന്‍ഷന്‍ എന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

വിജയനെതിരായ സസ്‌പെന്‍ഷന്‍ അതിരുകടന്ന നടപടിയായിപ്പോയി എന്ന വിമര്‍ശനം മുതിര്‍ന്ന ഐപിഎസുകാര്‍ക്കിടയില്‍ തന്നെ ഉയര്‍ന്നു. ഇതെല്ലാം കണക്കിലെടുത്ത് നടപടി പിന്‍വലിക്കണമെന്ന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഡോ.വി വേണു സര്‍ക്കാരിന് നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ ഉടന്‍ പരിഗണിച്ചില്ലെങ്കിലും അതുകൂടി കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി ഉത്തരവിറക്കിയത്. വിഷയത്തില്‍ പി. വിജയനെതിരെയുള്ള വകുപ്പുതല അന്വേഷണം തുടരും.

എലത്തൂര്‍ വെടിവയ്‌പ്പും സസ്‌പെന്‍ഷനും : കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് കോഴിക്കോട് എലത്തൂരിന് സമീപം കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസില്‍ തീവയ്‌പ്പുണ്ടായത്. യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് യുവാവ് തീ കൊളുത്തുകയായിരുന്നു. ട്രെയിനില്‍ തീ പടര്‍ന്നതോടെ പുറത്തേക്ക് ചാടിയ മൂന്ന് യാത്രക്കാര്‍ മരിക്കുകയും എട്ട് യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്‌തു.

യാത്രക്കാരില്‍ ഒരാള്‍ അപായ ചങ്ങല വലിച്ചതോടെ ട്രെയിന്‍ കോരപ്പുഴ പാലത്തിന് മുകളില്‍ നിന്നു. എന്നാല്‍ ട്രെയിന്‍ നിന്നതോടെ പ്രതി ഓടി രക്ഷപ്പെടുകയും ചെയ്‌തു. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ആക്രമണം നടത്തിയത് മഹാരാഷ്‌ട്ര സ്വദേശിയായ ഷാറൂഖ് സെയ്‌ഫിയാണെന്ന് കണ്ടെത്തി. ആക്രമണത്തിന് പിന്നാലെ മഹാരാഷ്‌ട്രയിലേക്ക് കടന്ന പ്രതിയെ അവിടെയെത്തിയ പൊലീസ് അതിസാഹസികമായി പിടികൂടി കേരളത്തിലെത്തിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ജൂലൈ 18നാണ് എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസുമായി ബന്ധപ്പെട്ട് ഐജി പി. വിജയന്‍ സസ്‌പെന്‍ഷനിലായത്. ട്രെയിന്‍ തീവയ്‌പ്പ് കേസ് പ്രതിയെ മഹാരാഷ്‌ട്രയില്‍ നിന്നും അറസ്റ്റ് ചെയ്‌ത് കേരളത്തിലെത്തിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയെന്നാരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. പ്രതിയെ കേരളത്തിലെത്തിക്കുന്നതിനിടെ പൊലീസ് സംഘത്തെ ഐജി ബന്ധപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

also read: ഐജി പി വിജയന്‍റെ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ കളമൊരുങ്ങുന്നു, നടപടി കടുത്തെന്ന പൊതു വികാരത്തില്‍ പുനഃപരിശോധന കമ്മിറ്റി

ഐജി പി വിജയന്‍റെ നടപടി സുരക്ഷ വീഴ്‌ചയ്‌ക്ക് കാരണമായെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ഇതിന് തൊട്ട് മുമ്പ് ഇദ്ദേഹത്തെ ഭീകര വിരുദ്ധ സ്ക്വാഡിന്‍റെ തലവന്‍ എന്ന സ്ഥാനത്തുനിന്നും മാറ്റുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.