ETV Bharat / state

ഇറ്റാലിയൻ സ്വദേശിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കാന്‍ ശ്രമം തുടരുന്നു - Italian native

കഴിഞ്ഞ ദിവസം സമ്പർക്ക പട്ടിക പുറത്തിറക്കിയിരുന്നെങ്കിലും അത് പൂര്‍ണമായിരുന്നില്ല

തിരുവനന്തപുരം  ഇറ്റാലിയൻ സ്വദേശി  സമ്പർക്ക പട്ടിക  വർക്കല  ലോ റിസ്ക്  ഹൈ റിസ്ക്  Italian native  covid 19
ഇറ്റാലിയൻ സ്വദേശിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കാന്‍ ശ്രമം തുടരുന്നു
author img

By

Published : Mar 17, 2020, 12:04 PM IST

തിരുവനന്തപുരം: വർക്കലയിൽ രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കാന്‍ ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസം പട്ടിക പുറത്തിറക്കിയിരുന്നെങ്കിലും പൂര്‍ണമായിരുന്നില്ല. ഇയാളുമായി സമ്പർക്കം പുലർത്തിയ 103 പേരെയാണ് നിലവില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്.

ലോ റിസ്ക്, ഹൈ റിസ്ക് വ്യത്യാസമില്ലാതെ ഇറ്റാലിയൻ സ്വദേശിയുമായി സമ്പർക്കം പുലർത്തിയ എല്ലാവരുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. ഇന്നലെ മാത്രം 30 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ ആറ് പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. വർക്കലയിൽ നിന്ന് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാം എന്ന സാധ്യതയും ആരോഗ്യ വകുപ്പ് മുൻകൂട്ടി കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ വർക്കലയിലെ എസ് ആർ മെഡിക്കൽ കോളജിൽ ഉൾപ്പെടെ ഐസോലേഷൻ വാർഡുകളും സജ്ജമാക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.