തിരുവനന്തപുരം : സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി അക്കാദമിക നിലവാരം ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗുണകരമായ വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആനയറ വലിയ ഉദ്ദേശ്വരം എല്‍. പി സ്‌കൂളില്‍ രണ്ട് കോടി രൂപ ചെലവില്‍ ഒരുക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അക്കാദമിക മികവ് കൈവരിക്കാനായി അധ്യാപകര്‍ക്ക് റസിഡന്‍ഷ്യല്‍ ട്രെയിനിങ് ഉള്‍പ്പടെ നല്‍കും.
കഴക്കൂട്ടം മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.