ETV Bharat / state

സ്‌കൂളുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിനം തന്നെ ; അധ്യാപക സംഘടനകളും സർക്കാരിനൊപ്പമെന്ന് മന്ത്രി വി ശിവൻകുട്ടി

ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ മുഴുവൻസമയ പ്രവർത്തനം നടത്തുന്നതിന് മുന്നോടിയായി അധ്യാപക സംഘടനകളുമായി കൂടിയാലോചന നടത്തി മന്ത്രി

author img

By

Published : Feb 15, 2022, 3:56 PM IST

education minister v sivankutty  saturday working day  ശനിയാഴ്‌ച പ്രവൃത്തി ദിനം  അധ്യാപക സംഘടനകളും സർക്കാരിനൊപ്പം  സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം  kerala latest news
മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിനമെന്ന തീരുമാനത്തിലുറച്ച് സർക്കാർ. അധ്യാപക സംഘടനകൾ ഈ തീരുമാനത്തിന് പിന്തുണ നൽകിയതായി മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സമാന്തരമായി ഓൺലൈൻ ക്ലാസുകൾ എടുക്കണമെന്ന് സർക്കാരിന് നിർബന്ധ ബുദ്ധിയില്ല. ആവശ്യാനുസരണം ക്ലാസുകൾ നടത്തിയാൽ മതിയെന്നും മന്ത്രി നിർദേശിച്ചു.

സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി ജില്ലാ കളക്‌ടർമാരുടെ നേതൃത്വത്തിൽ യോഗം ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടം വിലയിരുത്തണം. ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ മുഴുവൻസമയ പ്രവർത്തനം നടത്തുന്നതിന് മുന്നോടിയായി അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി കൂടിയാലോചന നടത്തി.

ALSO READ 'സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്, പെൻഷൻ പ്രായം ഉയർത്തുന്നത് പരിഗണനയില്ലില്ല' ; കെ.എൻ.ബാലഗോപാൽ

മാർഗരേഖയിൽ നിർദേശങ്ങൾ ചർച്ച ചെയ്‌തു. കൂടിയാലോചനയില്ലാതെ മാർഗരേഖയിറക്കിയതിൽ അധ്യാപക സംഘടനകളുടെ വിമർശനം ഉൾക്കൊള്ളുന്നതായി വ്യക്തമാക്കിയ മന്ത്രി നിർദേശങ്ങളുമായി സഹകരിക്കണമെന്നും സംഘടനകളോട് അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.