ETV Bharat / state

മധ്യവേനലവധിക്ക് മുൻപ് വിദ്യാര്‍ഥികള്‍ക്ക് 5 കിലോ അരി വിതരണം ചെയ്യും: മന്ത്രി വി ശിവന്‍കുട്ടി - ശിവന്‍കുട്ടി

എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള അഞ്ച് കിലോഗ്രാം അരി വിതരണം മധ്യവേനലവധിക്ക് മുമ്പ് പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Education Minister V sivankutty  rice distribution among Students  Education Minister  V sivankutty  kg Rice will distribution among Students  Summer Vacation  വിദ്യാഭ്യാസ മന്ത്രി  വിദ്യാർഥികൾക്കുള്ള അഞ്ച് കിലോഗ്രാം അരി വിതരണം  അരി വിതരണം  വിദ്യാർഥികൾക്കുള്ള അരി വിതരണം  മധ്യവേനലവധി  മന്ത്രി  ശിവന്‍കുട്ടി  വിദ്യാർഥികൾ
മധ്യവേനലവധിക്ക് മുൻപ് വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോഗ്രാം അരി വിതരണം ചെയ്യും
author img

By

Published : Mar 15, 2023, 9:40 PM IST

തിരുവനന്തപുരം: പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മധ്യവേനലവധിക്ക് മുൻപ് അഞ്ച് കിലോഗ്രാം അരി വിതരണം ചെയ്യുമെന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സ്‌കൂളിലെ വിദ്യാർഥികൾക്കാണ് അരി ലഭിക്കുക. ഇതിനായി 71.86 ലക്ഷം രൂപ ചെലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.

വിതരണത്തിനാവശ്യമായ അരി കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡാണ് (സപ്ലൈകോ) നേരിട്ട് സ്‌കൂളുകളിൽ എത്തിച്ചു നല്‍കുന്നത്. ഈ മാസം 13ന് ആരംഭിച്ച വാർഷിക പരീക്ഷകൾ 30 ന് അവസാനിക്കും. പരീക്ഷക്കിടയിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നേ ദിവസത്തെ പരീക്ഷ മാർച്ച് 31ന് നടക്കും. ശേഷം മധ്യവേനലവധിക്കായി 31 വെള്ളിയാഴ്‌ചയോടെ സ്‌കൂളുകൾ അടക്കും. എന്നാല്‍ അരി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തന്നെ സ്‌കൂളുകളിൽ എത്താനാണ് സാധ്യത.

പാഠപുസ്‌തകങ്ങള്‍ എപ്പോഴെത്തും: അതേസമയം 2023-24 അധ്യയന വര്‍ഷത്തിലെ പാഠപുസ്‌തക വിതരണോദ്ഘാടനം മാർച്ച് 25 ന് വൈകുന്നേരം മൂന്ന് മണിക്ക് ആലപ്പുഴയിൽ മന്ത്രി നിർവഹിക്കും. ഒമ്പത്, പത്ത് ക്ലാസുകളിലേക്കായി 40 ലക്ഷം പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യുന്നതിനായി ജില്ല ഹബ്ബുകളിലേക്ക് എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴിയാണ് പുസ്‌തക വിതരണം നടത്തുക. മാത്രമല്ല അന്നേദിവസം രാവിലെ 10 മണിക്ക് എറണാകുളത്ത് വച്ചാണ് സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പദ്ധതി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി മുമ്പ് വ്യക്തമാക്കിയിരുന്നു. സോഷ്യൽ ഓഡിറ്റ് നടത്തുന്നതിനായി വിവിധ ഏജൻസികളിൽ നിന്ന് താത്‌പര്യപത്രം ക്ഷണിക്കുകയും അതിൽ നിന്ന് കിലയെ തെരഞ്ഞെടുത്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

മൂല്യനിര്‍ണയം ഇങ്ങനെ: നിലവില്‍ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം 70 കാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കുമെന്നും മൂല്യനിർണയം 26ന് പൂർത്തീകരിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി മുമ്പ് അറിയിച്ചിരുന്നു. 18,000ത്തിലധികം അധ്യാപകർ ഇതിനായി ആവശ്യം വരുമെന്നറിയിച്ച മന്ത്രി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിച്ച് മേയ് ആദ്യ ആഴ്‌ച അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

2000ത്തിലധികം കേന്ദ്രങ്ങളിൽ നാല് ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതില്‍ തന്നെ രാവിലെ മുതൽ ഉച്ച വരെ ഹയർസെക്കൻഡറി എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ളവരുടെ പരീക്ഷയുമാണ് നടക്കുന്നത്. അതേസമയം ടൈപ്പ് വൺ ഡയബെറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ സമയത്ത് അധികസമയം അനുവദിച്ചു നൽകുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സർക്കാർ ഡോക്‌ടർ നൽകുന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് വീതം പരിഹാരസമയമാണ് ഇതുപ്രകാരം അനുവദിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.