തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നര ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2021 ജൂലൈ അവസാനം വരെ 4.7 ലക്ഷം കുട്ടികളാണ് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാതെ ഉണ്ടായിരുന്നത്. സർക്കാരിന്‍റെയും പൊതുസമൂഹത്തിന്‍റെയും ഇടപെടലിനെ തുടർന്ന് സെപ്റ്റംബർ 15ഓടെ ഇത് 3.7 ലക്ഷമായും ഒക്ടോബർ ആദ്യം 3.63 ലക്ഷമായും കുറഞ്ഞിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു.
പഠനോപകരണങ്ങൾ ഇല്ലാത്ത പട്ടികവർഗ്ഗ വിഭാഗത്തിലുള്ള 37359 കുട്ടികളുണ്ട്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പുവരുത്തുന്നതിന് വിദ്യാകിരണം പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.വിദ്യാകിരണം പദ്ധതിയിലൂടെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി ലാപ്ടോപ്പ്, ടാബ് ഉൾപ്പെടെ 473000 ഉപകരണങ്ങൾക്ക് സിപിആർസിഎസ് പോർട്ടൽ മുഖേന വില നിശ്ചയിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു
ALSO READ പ്ലസ് വൺ സീറ്റ് ലഭ്യത: പരാതികൾ ജില്ലാ അടിസ്ഥാനത്തിൽ പരിശോധിക്കും