ETV Bharat / state

Fund Arrears of SPC: എസ്‌പിസി പദ്ധതിയുടെ ഫണ്ട് കുടിശിക അടിയന്തരമായി പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; നടപടി ഇടിവി ഭാരത് വാര്‍ത്തയെ തുടര്‍ന്ന്

ETV Bharat Impact: ഇടിവി ഭാരത് നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് കുടിശിക പ്രശ്‌നം പരിശോധിക്കുമെന്ന് മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്.

Etv Bharat ETV Bharat Impact  SPC project  Fund Arrears of SPC Project  Student Police Cadet  Kerala Student Police Cadet  V Sivankutty  Kerala Education Minister  സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്  വി ശിവന്‍കുട്ടി  ഇടിവി ഭാരത്  ഇടിവി ഭാരത് ഇംപാക്‌ട്
Education Minister States Fund Arrears of SPC project will be urgently Resolved- ETV Bharat Impact
author img

By ETV Bharat Kerala Team

Published : Sep 18, 2023, 9:21 PM IST

മന്ത്രി വി ശിവന്‍കുട്ടി പ്രതികരിക്കുന്നു

തിരുവനന്തപുരം : ഇന്ത്യയ്ക്കു തന്നെ മാതൃകയായ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് (എസ്‌പിസി) പദ്ധതി ഫണ്ട് കുടിശികയെ തുടര്‍ന്ന് താളം തെറ്റുന്ന സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (V Sivankutty). ഇതു സംബന്ധിച്ച ഇടിവി ഭാരത് വാര്‍ത്തയെ തുടര്‍ന്നാണ് കുടിശിക പ്രശ്‌നം പരിശോധിക്കുമെന്ന് മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത് (Education Minister States Fund Arrears of SPC project will be urgently Resolved- ETV Bharat Impact).

സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്കായുള്ള (Student Police Cadet) റിഫ്രഷ്‌മെന്‍റ് ഫണ്ട് കഴിഞ്ഞ വര്‍ഷത്തേതടക്കം കുടിശികയാണന്നും ഇതുമൂലം കമ്മ്യൂണിറ്റി പൊലീസ് ഓഫിസര്‍മാരായ അധ്യാപകര്‍ വലയുകയാണെന്നും ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി രേഖപ്പെടുത്തിയ മന്ത്രി പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്നും വ്യക്തമാക്കി.

വിദ്യാഭ്യാസ-ആഭ്യന്തര വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന പദ്ധതിയില്‍ ഫണ്ട് നല്‍കേണ്ടത് ആഭ്യന്തര വകുപ്പാണന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി പ്രശ്‌നം ആഭ്യന്തര വകുപ്പിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അറിയിച്ചു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read: SPC Program Facing Crisis : വിദ്യാലയങ്ങളിൽ കിതച്ച് എസ്‌പിസി ; സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി ചുമതലയുള്ള അധ്യാപകരും

നിലവില്‍ സംസ്ഥാനത്തെ ആയിരത്തിലേറെ സ്‌കൂളുകളില്‍ എസ്‌പിസി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ എസ്‌പിസി യൂണിറ്റുകള്‍ക്കും നല്‍കേണ്ട റിഫ്രഷ്‌മെന്‍റ്, ഭക്ഷണ ചെലവുകളാണ് കുടിശികയായിരിക്കുന്നത് (Refreshment and Food Expenses are Due). പരേഡുകള്‍ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിനും മറ്റുമുള്ള ചെലവാണിത്. എന്നാല്‍ ഇപ്പോള്‍ ഈ ചെലവ് മുഴുവന്‍ വഹിക്കുന്നത് അധ്യാപകരും സ്‌കൂള്‍ അധികൃതരും ചേര്‍ന്നാണ്.

വിദ്യാര്‍ഥികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും ഇതിനായി ഒരു വിദ്യാര്‍ഥിക്ക് 15 രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഇങ്ങനെ 60,000 രൂപ റിഫ്രഷ്‌മെന്‍റ് ഫണ്ടിനും 88,000 രൂപ യൂണിഫോമിനുമായാണ് ഒരു സ്‌കൂളിന് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ യൂണിഫോമിന്‍റെ തുക മാത്രമേ പൂര്‍ണമായും നല്‍കിയിട്ടുള്ളു. റിഫ്രഷ്‌മെന്‍റ് ഇനത്തില്‍ ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തെ കുടിശികയായ 30,000 രൂപയും ഈ വര്‍ഷത്തെ മൂന്ന് മാസത്തെ തുകയും ഇതുവരെ ലഭിച്ചിട്ടില്ല.

കൂടാതെ കമ്മ്യൂണിറ്റി പൊലീസ് ഓഫിസര്‍മാര്‍ക്കുള്ള പ്രതിമാസ ഓണറേറിയമായ 750 രൂപയും മുടങ്ങിയ അവസ്ഥയാണ്. ചെലവായ തുകയുടെ കണക്കുകള്‍ ബില്ലുകള്‍ അടക്കം സമര്‍പ്പിച്ചിട്ടും പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ഇതുവരെ അനുകൂലമായ യാതൊരു സമീപനവും എടുത്തിട്ടില്ലെന്ന പരാതി നിലനില്‍ക്കെയാണ് ഇടിവി ഭാരത് വാര്‍ത്തയെ തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് ലഭിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.