തിരുവനന്തപുരം: കാസര്‍കോട് കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി. റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ആര്‍ഡിഡിക്കാണ് നിര്‍ദേശം.
അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് റാഗിങ്ങിനിരയായത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകുന്നതിനിടയിലായിരുന്നു സംഭവം. വിദ്യാര്‍ഥിയെ ആള്‍ക്കൂട്ടത്തിനിടയില്‍ തടഞ്ഞുവച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുകയായിരുന്നു.
റാഗിങ് ദൃശ്യങ്ങളും പുറത്തു വന്നു. സാങ്കല്‍പികമായി ബൈക്ക് ഓടിക്കാന്‍ പറഞ്ഞായിരുന്നു റാഗിങ്. വിസമ്മതിച്ചപ്പോള്‍ ഭീക്ഷണിപ്പെടുത്തി. വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: 'സാങ്കല്പികമായി ബൈക്ക് ഓടിക്കണം', പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത് സീനിയർ വിദ്യാര്‍ഥികള്‍