ETV Bharat / state

'ശനിയാഴ്‌ചകളില്‍ ക്ലാസില്ല', പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ് - വൊക്കേഷണൽ ഹയർ സെക്കൻഡറി

2023 - 2024 അക്കാദമിക് കലണ്ടര്‍ പ്രകാരം നേരത്തെ ശനിയാഴ്‌ചകളും പ്രവൃത്തി ദിവസമായിരിക്കുമെന്നാണ് അറിയിച്ചിരുന്നത്.

education department  kerala education department  education news  kerala school saturday class  വിദ്യാഭ്യാസ വകുപ്പ്  അക്കാദമിക് കലണ്ടര്‍  വൊക്കേഷണൽ ഹയർ സെക്കൻഡറി  ഹയർ സെക്കൻഡറി
students
author img

By

Published : Jun 3, 2023, 7:13 AM IST

തിരുവനന്തപുരം : 2023-24 അക്കാദമിക് കലണ്ടർ പ്രകാരം ജൂൺ 3 ഉൾപ്പെടെയുള്ള ശനിയാഴ്‌ചകള്‍ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതിയ അധ്യയന വര്‍ഷം പൊതുവിദ്യാഭ്യാസ മേഖലയില്‍ കൂടുതൽ പ്രൈമറി സ്‌കൂളുകളെ ആധുനികവത്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണന്തല ഗവ എച്ച് എസില്‍ നിർമിച്ച വർണക്കൂടാരം പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌മാര്‍ട്ടാകാന്‍ കൂടുതല്‍ പ്രൈമറി സ്‌കൂളുകള്‍ : പ്രീ പ്രൈമറി, പ്രൈമറി മേഖലകളെ കൂടുതൽ ആധുനിക വത്‌കരിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക വർഷം ലക്ഷ്യമിടുന്നത്. കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാന്‍ പ്രാപ്‌തമാക്കുന്ന ശൈശവകാല അനുഭവങ്ങള്‍ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അതിന്‍റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്‌കൂള്‍ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

അവധിയിലും മാറ്റം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം 210 പ്രവൃത്തി ദിവസം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പ്രവേശനോത്സവ ചടങ്ങിൽ പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി അവധിയിലും മാറ്റം വരുത്തും. ഏപ്രില്‍ ആറ് മുതലാകും ഇക്കുറി മധ്യവേനലവധി ആരംഭിക്കുക.

വിദ്യാഭ്യാസ പ്രവര്‍ത്തിദിനം വര്‍ധിപ്പിക്കുന്നതിനാണ് ഈ മാറ്റമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും. വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സഹായകമാകുന്ന തരത്തിൽ സ്‌കൂള്‍ കാമ്പസിനെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇ-ഗവേണൻസ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫലപ്രദമായി നടപ്പിലാക്കിയെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

പ്ലസ് വണ്‍, വിഎച്ച്എസ്ഇ പ്രവേശനം : ഹയർ സെക്കന്‍ഡറി ഒന്നാം വർഷ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 9 വരെ സമര്‍പ്പിക്കാം. ഇന്നലെയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. ഇതിനായി വിദ്യാർഥികൾക്ക് എസ്‌എസ്‌എല്‍സി പഠനം പൂര്‍ത്തിയാക്കിയ സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.

www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് വഴി കാൻഡിഡേറ്റ് ലോഗ് ഇൻ ചെയ്‌ത് Apply online എന്ന ലിങ്കിലൂടെ നേരിട്ടും വിദ്യാർഥികൾക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യവുമുണ്ട്. ട്രയല്‍ അലോട്‌മെന്‍റ് ജൂണ്‍ 13നാണ്. ജൂണ്‍ 19ന് ആദ്യ അലോട്‌മെന്‍റ് പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്‍റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ അഞ്ചിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Also Read : 'വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിനായി'; വി എൻ വാസവൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.