ETV Bharat / state

'സ്‌കൂള്‍' വീട്ടിലെത്തും; കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ക്ഷണിക്കാന്‍ വീടുകൾ സന്ദർശിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത 51 അധ്യാപക സംഘടനകളുടെ യോഗത്തില്‍ മുന്നോട്ടുവച്ച നിര്‍ദേശത്തെ സ്വാഗതം ചെയ്‌ത് സംഘടനകള്‍.

Education Department house visit  house visit to invite students  Education Department  Kerala Education Department  Government Schools  സ്‌കൂള്‍ വീട്ടിലെത്തും  കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ക്ഷണിക്കാന്‍  വീടുകൾ സന്ദർശിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്  വിദ്യാഭ്യാസ വകുപ്പ്  വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശിവൻകുട്ടി  അധ്യാപക സംഘടന  സ്‌കൂൾ
കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ക്ഷണിക്കാന്‍ വീടുകൾ സന്ദർശിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
author img

By

Published : Apr 20, 2023, 7:44 PM IST

തിരുവനന്തപുരം: കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ക്ഷണിക്കുന്നതിന് വീടുകൾ സന്ദർശിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. മധ്യവേനലവധിയ്ക്ക് ശേഷം സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിളിച്ചു ചേർത്ത 51 അധ്യാപക സംഘടനകളുടെ യോഗത്തിലാണ് നിർദേശം. ജൂൺ ഒന്നിന് തന്നെ പ്രവേശനോത്സവം നടത്താനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്‌കൂൾ തുറക്കുന്നതിന്‍റെ മുന്നൊരുക്കമായി 41.5 ലക്ഷം കൈത്തറി യൂണിഫോം പാഠപുസ്‌തകങ്ങൾ എന്നിവയുടെ വിതരണം നടക്കുകയാണന്നും ശിവൻകുട്ടി യോഗത്തിൽ അറിയിച്ചു. ഹയർ സെക്കൻഡറി ബാച്ച് പുനഃക്രമീകരിക്കുന്ന കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളോട് അനുബന്ധിച്ച് അധ്യാപക രക്ഷകർതൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത പ്രീ പ്രൈമറി സ്‌കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും മാർച്ച് മാസം വരെയുള്ള ഓണറേറിയം വിതരണം ചെയ്‌തുവെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു.

സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിനായി കണ്ടിജൻസി അസിസ്‌റ്റൻസ് ഫോർ സസ്‌റ്റനൻസ് ഓഫ് സ്‌കൂൾ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതി മുഖേന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും സ്‌കൂളുകളിൽ പിടിഎയുടെ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനുമുള്ള നടപടികൾ മെയ് 30ന് മുൻപ് പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.

Also read: കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കില്ല; ഭരണഘടന മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് വി ശിവന്‍കുട്ടി

സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീൻ ക്യാമ്പസ് - ക്ലീൻ ക്യാമ്പസ് പദ്ധതി നടപ്പാക്കും. സ്‌കൂളുകളിലെ പച്ചക്കറിത്തോട്ടം സ്‌കൂൾ അവധിക്കാലത്ത് നശിച്ചുപോകാതെ സംരക്ഷിക്കുന്നതിന് സ്‌കൂളിന് സമീപമുള്ള വിദ്യാർഥികളുടെയും പ്രാദേശിക കർഷക സമൂഹത്തിന്‍റെയും സ്‌കൂളുകളിലെ വിവിധ ക്ലബ്ബുകളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സഹകരണത്തോടെ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാലിക്കുന്നതിനുള്ള നിർദേശം നൽകി. വരുന്ന അധ്യായന വർഷം വിതരണം നടത്തേണ്ട ഒന്നാം വാല്യം പാഠപുസ്‌തകങ്ങളുടെ എണ്ണം 2,82,47,520 ആണ്. ഇതിൽ 1,74,60,775 പാഠപുസ്‌തകങ്ങളുടെ അച്ചടി പൂർത്തിയാക്കി വിതരണം പുരോഗമിക്കുന്നുവെന്നും യോഗം വിലയിരുത്തി.

കുട്ടികൾക്ക് നൽകുന്ന അഞ്ചു കിലോഗ്രാം അരിയുടെ വിതരണം പൂർത്തിയായി. എല്ലാ ജില്ലകളിലും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്‌കൂൾ പിടിഎ പ്രസിഡന്‍റുമാരുടെ യോഗം പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ മെയ് അഞ്ച് മുതൽ 15 വരെ ജില്ലാതലത്തിൽ വിളിച്ചുകൂട്ടുന്ന നടപടി ആരംഭിച്ചു. സ്‌കൂളുകളിൽ ലഹരി വിരുദ്ധ ബോധവത്‌കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതികളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കും. മാത്രമല്ല എസ്എസ്എൽസിയുടെയും സിബിഎസ്ഇ പത്താം ക്ലാസിന്‍റെയും റിസൾട്ട് വരുന്നതിനനുസരിച്ച് പ്ലസ് വൺ അഡ്‌മിഷൻ നടപടികൾ ആരംഭിക്കുമെന്നും അവധിക്കാല രക്ഷകർതൃ സംഗമം ഓരോ സ്‌കൂളുകളിലും സംഘടിപ്പിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.

Also Read: '15 വര്‍ഷമായി കോളജില്‍ എത്താറില്ല, ശമ്പളം കൃത്യമായി വാങ്ങുന്നുണ്ട്' ; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രിന്‍സിപ്പല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.