ETV Bharat / state

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ വീടുകളിലും ബാങ്കിലും ഇഡി റെയ്‌ഡ് - കൊച്ചി ഇഡി പരിശോധന

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കൊച്ചിയില്‍ നിന്നെത്തിയ 75 അംഗ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്  കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇഡി റെയ്‌ഡ്  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടത്തിയ പ്രതികളുടെ വീട്ടില്‍ ഇഡി റെയ്‌ഡ്  Karuvannur Co operative Bank  ED raids  ED raids Karuvannur Co operative Bank  thrissur district news  thrissur local news  thrissur news updates  കേരളം പുതിയ വാര്‍ത്തകള്‍  കേരള ന്യൂസ് അപ്‌ഡേറ്റ്സ്  കരുവന്നൂരില്‍ അവസാനിക്കാത്ത തട്ടിപ്പ്  104 കോടി രൂപയുടെ തട്ടിപ്പ്  കൊച്ചി  കൊച്ചി ഇഡി പരിശോധന  kerala news updates
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇഡി റെയ്‌ഡ്
author img

By

Published : Aug 10, 2022, 1:52 PM IST

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിലും ബാങ്കിലും എന്‍ഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ്. ബാങ്കില്‍ തട്ടിപ്പ് നടത്തിയ മുഖ്യപ്രതികളുടെ വീടുകളില്‍ ഒരേ സമയമാണ് പരിശോധന നടക്കുന്നത്. ബാങ്കില്‍ നിന്ന് പ്രതികള്‍ തട്ടിയെടുത്ത പണം, ബിനാമി നിക്ഷേപം നടത്തിയതിന്‍റെ രേഖകള്‍ എന്നിവ കണ്ടെത്തുന്നതിനാണ് റെയ്‌ഡ് നടത്തുന്നതെന്നാണ് ലഭ്യമായ വിവരം.

കൊച്ചിയില്‍ നിന്നെത്തിയ സംഘം ഇന്ന് (10.08.2022) രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. 2017ലാണ് ബാങ്കില്‍ തട്ടിപ്പ് നടക്കുന്നതായി ആദ്യ വിവരം പുറത്ത് വന്നത്.

അതേസമയം ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിലാണ് നിക്ഷേപകര്‍. എന്നാല്‍ ന്യായമായ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത് വരെ ബാങ്കില്‍ നിന്ന് ആര്‍ക്കും പണം നല്‍കരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. പണം അത്യാവശ്യമുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ അറിയിച്ചതിന് ശേഷം പണം നല്‍കാമെന്നും കോടതി പറഞ്ഞു.

also read: കരുവന്നൂരില്‍ അവസാനിക്കാത്ത തട്ടിപ്പ്, നാള്‍ക്കുനാള്‍ പുതിയവ പുറത്ത്, സഹകരണ ബാങ്കുകളെ കൈയൊഴിയുമോ നിക്ഷേപകര്‍ ; ആശങ്ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.