തിരുവനന്തപുരം: എആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടില്‍ ഇഡി അന്വേഷണം വേണമെന്ന കെ.ടി. ജലീലിന്‍റെ ആവശ്യം തള്ളി സഹകരണ മന്ത്രി വി.എന്‍. വാസവന്‍. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട് പരിശോധിക്കാനുള്ള സംവിധാനം സഹകരണ വകുപ്പിലുണ്ട്. അതിന് കേന്ദ്ര ഏജന്‍സികളുടെ ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തന്നെയാണ് തനിക്കും പറയാനുളളതെന്നും സഹകരണ മന്ത്രി പറഞ്ഞു.
എ.ആര്‍. നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് ജലീല്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ക്രമക്കേട് സംബന്ധിച്ച് വകുപ്പിനു മുന്നില്‍ ഒരു പരാതി ലഭിച്ച ഉടനെ തന്നെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ലഭിക്കാതെ ക്രമക്കേട് നടന്നുവെന്ന് പറയാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്‍കംടാക്‌സ് റിപ്പോര്‍ട്ടാണ് ജലീല്‍ ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച വിവരം സഹകരണ വകുപ്പിനില്ല. സഹകരണം സംസ്ഥാന വിഷയമാണ്. വകുപ്പുമായി ബന്ധപ്പെട്ട എന്ത് ക്രമക്കേട് വിഷയം ഉണ്ടായാലും പരിശോധിക്കും. അതിനുള്ള സംവിധാനം ഇവിടെയുണ്ട്. തെറ്റ് കണ്ടെത്തിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വ്യക്തിപരമായ വൈരാഗ്യത്തിന് സര്‍ക്കാര്‍ സംവിധാനത്തെ ഉപയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സംവിധാനത്തെ മുഴുവന്‍ സംശയത്തിലാക്കുന്ന രീതിയില്‍ പരാമര്‍ശം നടത്താനിടയായ സാഹചര്യം സംബന്ധിച്ച് ജലീനോട് തന്നെ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.
READ MORE: കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഇഡി അന്വേഷണം, കെടി ജലീലിനെ തള്ളി പിണറായി