ETV Bharat / state

കിഫ്ബിക്കെതിരെ ഇഡിയുടെ നോട്ടീസ്; നടപടി പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്ന് ധനമന്ത്രി

author img

By

Published : Mar 5, 2021, 11:35 AM IST

Updated : Mar 5, 2021, 12:56 PM IST

അന്വേഷണത്തെ അനുസരിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീർപ്പ് വന്ന ശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

കിഫ്ബിക്കെതിരെ ഇ.ഡി നോട്ടീസ്  കിഫ്ബി  ധനമന്ത്രി ടി. എം. തോമസ് ഐസക്ക്  ED notice against Kiifb  violation of the code of conduct
കിഫ്ബി

തിരുവനന്തപുരം: കിഫ്ബിയിൽ ഇഡിയുടെ നോട്ടീസ് ലഭിച്ച ആരും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി ടി.എം. തോമസ് ഐസക്ക്. ഇഡിയുടെ നടപടി പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും തെറ്റായ നടപടി ക്രമമാണെന്നും ഐസക്ക് കുറ്റപ്പെടുത്തി.

കിഫ്ബിക്കെതിരെ ഇഡിയുടെ നോട്ടീസ്; നടപടി പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്ന് ധനമന്ത്രി

ഇക്കാരണത്താല്‍ അന്വേഷണത്തെ അനുസരിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീർപ്പ് വന്ന ശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നത് കേരളത്തിൽ നടക്കില്ല. കോടതിയിൽ നിൽക്കുന്ന കേസിനെക്കുറിച്ച് തീർപ്പ് കൽപ്പിക്കാൻ ഇഡി ആരാണ്. ഇഡിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ സർക്കാർ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Last Updated : Mar 5, 2021, 12:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.