ETV Bharat / state

'മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ശ്രമമെങ്കിൽ ശക്തമായി നേരിടും': ഡി.വൈ.എഫ്‌.ഐ

യൂത്ത് കോൺഗ്രസ് തിരിച്ചടി നേരിടാൻ തയാറാണെങ്കിൽ മാത്രമേ പ്രതിഷേധവുമായി രംഗത്തിറങ്ങാവൂവെന്നും ഡി.വൈ.എഫ്‌.ഐ

DYFI Against youth congress protest  മുഖ്യമന്ത്രി ആക്രമിക്കാനാണ് ശ്രമമെങ്കിൽ ശക്തമായി നേരിടുമെന്ന് ഡിവൈഎഫ്‌ഐ  യൂത്ത് കോൺഗ്രസിന് ഡിവൈഎഫ്‌ഐയുടെ മുന്നറിയിപ്പ്  dyfi supporting pinarayi vijayan
'മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ശ്രമമെങ്കിൽ ശക്തമായി നേരിടും'; മുന്നറിയിപ്പുമായി ഡി.വൈ.എഫ്‌.ഐ
author img

By

Published : Jun 13, 2022, 8:08 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് ഗുണ്ടകളെ ഇറക്കി ആക്രമിക്കാനാണ് ശ്രമമെങ്കിൽ ശക്തമായി നേരിടുമെന്ന് ഡി.വൈ.എഫ്‌.ഐ. യൂത്ത് കോൺഗ്രസ് തിരിച്ചടി നേരിടാൻ തയാറാണെങ്കിൽ മാത്രമേ പ്രതിഷേധവുമായി രംഗത്തിറങ്ങാവൂ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡൻ്റും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടാകും.

ALSO READ| മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം: തള്ളിമാറ്റി ഇപി ജയരാജൻ

ക്രിമിനലുകളെ ഇറക്കിയുള്ള കളികൾ കോൺഗ്രസ് അവസാനിപ്പിക്കണമെന്നും ഡി.വൈ.എഫ്‌.ഐ സംസ്ഥാന ട്രഷർ ഷിജുഖാൻ ആവശ്യപ്പെട്ടു. വിമാനത്തിൽ നടന്ന ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ എയർപോർട്ട് അതോറിറ്റിയും സി.ഐ.എസ്.എഫും തയറാകണമെന്നും ഡി.വൈ.എഫ്‌.ഐ ആവശ്യപ്പെട്ടു. അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. യു.ഡി.എഫ് പ്രചരണ ബോർഡുകൾ പ്രവർത്തകർ നശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.