ETV Bharat / state

ലോക്ക് ഡൗൺ കാലത്ത് എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്‌തത് 4128 കേസുകൾ

3798 അബ്‌കാരി കേസുകൾ, 330 കഞ്ചാവ് കേസ്, മയക്കു മരുന്ന് കേസുകളിലായി 1417 പേരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്.

ലോക്ക് ഡൗൺ  എക്സൈസ് വകുപ്പ്  എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്‌തത് 4128 കേസുകൾ  തിരുവനന്തപുരം  Thiruvanthapuram  lockdown  excise department registered 4128 cases  excise department
ലോക്ക് ഡൗൺ കാലത്ത് എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്‌തത് 4128 കേസുകൾ
author img

By

Published : Jun 26, 2020, 6:58 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ സമയത്ത് എക്സൈസ് വകുപ്പ് 4128 കേസുകൾ രജിസ്റ്റർ ചെയ്‌തു. സംസ്ഥാനത്തുടനീളം മാർച്ച് 24 മുതൽ 124 ദിവസങ്ങളിലായാണ് എക്‌സൈസ് 4128 കേസുകൾ രജിസ്റ്റർ ചെയ്‌തത്. 3798 അബ്‌കാരി കേസുകൾ, 330 കഞ്ചാവ് കേസ്, മയക്കു മരുന്ന് കേസുകളിലായി 1417 പേരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്.

സംസ്ഥാനത്ത് മദ്യവിൽപന നിർത്തിവെച്ചിരുന്ന സാഹചര്യത്തിലാണ് വ്യാജമദ്യ കേസിൽ വർധനവുണ്ടായത്. ഇക്കാലയളവിൽ 3396 ലിറ്റർ വ്യാജ ചാരായവും 290603 ലിറ്റർ വ്യാജ ചാരായം നിർമിക്കാനുള്ള വാഷും എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്‌പിരിറ്റ് പിടിച്ചെടുക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. 118.5 സ്‌പിരിറ്റാണ് ഈ സമയത്ത് എക്സൈസ് പിടിച്ചെടുത്തത്. ലഹരിക്കായി അരിഷ്ടം ഉപയോഗിക്കുന്നതും വർധിച്ചിട്ടുണ്ട്.

3832 ലിറ്റർ വ്യാജ അരിഷ്ടമാണ് ലോക്ക് ഡൗണിൽ എക്സൈസ് നശിപ്പിച്ചത്. 2665 ലിറ്റർ വ്യാജ കള്ളും പിടിച്ചെടുത്തു. കൂടാതെ 669 ലിറ്റർ വിദേശ മദ്യവും 851 ലിറ്റർ ബിയറും എക്സൈസ് പിടിച്ചെടുത്തു. മറ്റ് സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ചപ്പോഴും കേരളത്തിൽ വിൽപന തുടങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാനത്ത് നിന്നും മദ്യ കടത്തും സജീവമായിരുന്നു.

1159 ലിറ്റർ അന്യസംസ്ഥാന മദ്യമാണ് എക്സൈസ് ഈ കാലത്ത് പിടിച്ചെടുത്തത്. കഞ്ചാവ് മുതൽ ആധുനിക കാലത്തെ ലഹരിയായ എൽ.എസ്.ഡിയും മാനസിക രോഗികൾക്കുള്ള ഗുളികകളും വരെ ലഹരിക്കായി ഉപയോഗത്തിലുണ്ട്. യുവാക്കളാണ് ഇത്തരത്തിലുള്ള ലഹരിയുടെ പിന്നാലെ പോകുന്നത്. ലോക്ക് ഡൗൺ കാലത്ത് മാത്രം എക്സൈസ് പിടിച്ചെടുത്തത് 413 കിലോ കഞ്ചാവും 278 കഞ്ചാവ് ചെടികളുമാണ്. ഇതോടൊപ്പം വൻ വിലവരുന്ന ന്യൂജെൻ ലഹരികളായ എൽ.എസ്.ഡി 500 മില്ലീ ഗ്രാം, 22 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി എന്നാണ് എക്സൈസ് വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.