ETV Bharat / state

മറ്റ് സംസ്ഥാനങ്ങൾ പശ്ചാത്തല സൗകര്യത്തിനായി ചെലവാക്കിയതിന്‍റെ പകുതിയേ കേരളം ചെലവാക്കിയുള്ളൂ : ഡോ. തോമസ് ഐസക് - പശ്ചാതല സൗകര്യത്തിനായി ചെലവാക്കി കേരളം

Keraleeyam economic seminar : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം രാഷ്ട്രീയമാണെന്ന് ഡോ. തോമസ് ഐസക്

Keraleeyam economic seminar  Keraleeyam  economic seminar  Dr Thomas isaac on Keraleeyam  Dr Thomas isaac on economic seminar  കേരളീയം  കേരളത്തിന്‍റെ സാമ്പത്തിക രംഗം  സാമ്പത്തിക രംഗത്തെക്കുറിച്ച് തോമസ് ഐസക്  സാമ്പത്തിക പ്രതിസന്ധിക്ക് കാരണം രാഷ്ട്രീയം  കേരളീയത്തിൽ വെച്ച് നടന്ന സെമിനാർ  പശ്ചാതല സൗകര്യത്തിനായി ചെലവാക്കി കേരളം  കേരളത്തിന്‍റെ സമ്പദ്‌ വ്യവസ്ഥ
Dr.Thomas isaac on Keraleeyam
author img

By ETV Bharat Kerala Team

Published : Nov 3, 2023, 10:48 PM IST

ഡോ. തോമസ് ഐസക് സെമിനാറിൽ സംസാരിക്കുന്നു

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങൾ പശ്ചാത്തല സൗകര്യത്തിനായി ഉപയോഗിച്ചതിന്‍റെ പകുതി മാത്രമേ കേരളം ചെലവാക്കിയിട്ടുള്ളൂവെന്നും ഇത് മറികടക്കണമെന്നും ഡോ. തോമസ് ഐസക്. കേരളീയത്തിൽ നടന്ന കേരളത്തിന്‍റെ സാമ്പത്തിക രംഗം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (Dr.Thomas Isaac On Keraleeyam Economic Seminar).

കേരളത്തിന്‍റെ സമ്പദ്‌ വ്യവസ്ഥയുടെ എല്ലാ മേഖലകളിലും വർധനവ് ഉണ്ടായെങ്കിലും കേരളത്തിലുള്ളവരുടെ നിക്ഷേപം 1957 ലെ അവസ്ഥയിൽ തന്നെയാണ്. പൊതുനിക്ഷേപത്തിലൂടെയുള്ള ബഡ്‌ജറ്റ്, മെട്രോ പോലെയുള്ള സ്പെഷ്യൽ പബ്ലിക് ഇൻവെസ്‌റ്റ്‌മെന്‍റ്‌, കോർപറേറ്റ് നിക്ഷേപം, ക്രിക്കറ്റ്‌ സ്‌റ്റേഡിയങ്ങളുടെ നിർമാണം, അന്യുറ്റി പ്രോഗ്രാംസ്, കിഫ്ബി മോഡൽ എന്നിവയിലൂടെ കേരളത്തിന്‍റെ പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം രാഷ്ട്രീയമാണ്. രാജ്യമിന്ന് കടം വാങ്ങുന്നത് കേന്ദ്ര സർക്കാരും കോർപറേറ്റുകളും നോൺ ബാങ്കിംഗ് ഇൻസ്‌റ്റിറ്റ്യൂഷനും അടങ്ങുന്ന മാർക്കറ്റിൽ നിന്നാണെന്നും അവിടെ സംസ്ഥാനം മാത്രം കടം വാങ്ങരുത് എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറൽ സംവിധാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഓരോ സംസ്ഥാനത്തിനും അവയുടെ പ്രദേശിക ആഗ്രഹത്തിന് അനുസരിച്ച് അതിന്‍റെ ദേശീയ ചട്ടക്കൂടിൽ നിന്നും വികസനത്തിനുള്ള പാത നിർമിക്കാനുള്ള അവകാശമാണ്. ബ്രിട്ടീഷ് കാലത്തും ശേഷവും വികസനത്തിനായി കേരളം തെരഞ്ഞെടുത്തത് സ്വന്തം മാർഗ്ഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മറ്റ് സർക്കാരുകള്‍ ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ സർക്കാർ പ്രവർത്തിക്കുന്നത്. ഒരു സർക്കാർ ചെയ്യുന്നത് മറ്റൊരു സർക്കാർ അവഗണിക്കാൻ പാടില്ലെന്നും ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കൊടുത്ത ഊന്നൽ മൂലം കേരളത്തിലെ മധ്യവർഗ്ഗ വിഭാഗത്തിന്‍റെ ജീവിത നിലവാരം ഉയർന്നുവെന്നും മുൻ പ്ലാനിങ് ബോർഡ്‌ അംഗവും മുൻ ക്യാബിനറ്റ് സെക്രട്ടറിയുമായ കെഎം ചന്ദ്രശേഖർ ഐഎഎസ് പറഞ്ഞു.

അതേസമയം നിലവിലെ ജിഎസ്‌ടിയിൽ വരുന്ന മാറ്റം സാധാരണക്കാർക്ക് ലഭിക്കുന്നില്ല, ആകെയുള്ള വരുമാനത്തിന്‍റെ 64 % കേന്ദ്ര സർക്കാർ സ്വീകരിക്കുകയും ചെലവിന്‍റെ 64% ചെലവഴിക്കേണ്ടത് സ്‌റ്റേറ്റ് ഗവണ്‍മെന്‍റാണെന്നും ഫെഡറലിസത്തിന്‍റെ അവകാശങ്ങൾ ഇല്ലാതെയാക്കുന്ന അവസ്ഥയിലാണ് കേന്ദ്ര സർക്കാർ നീക്കമെന്നും സെമിനാർ മോഡറേറ്റർ ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

സമ്പദ്‌ഘടന സാമൂഹിക ഘടനയാണെന്നും റീ ബിൽഡിംഗ്‌ പ്രവർത്തനത്തിൽ കേരളം പ്രധാനമായും പരിഗണിക്കേണ്ട ഒന്നാണ് പരിസ്ഥിതിയെന്നും പ്രൊഫ എംഎ ഉമ്മൻ പറഞ്ഞു. പെട്ടിമുടി, കവളപ്പാറ എന്നിവിടങ്ങളിലെ ദുരന്തങ്ങൾക്ക് ശേഷവും അനധികൃത മൈനിങ് പ്രവൃത്തികൾ നടക്കുന്നു.

നിയമവിരുദ്ധമായ കൈമാറ്റങ്ങളാണ് ഇപ്പോൾ അംഗീകരിക്കുന്നതെന്നും കായൽ തീരങ്ങളിൽ താമസിക്കുന്നവരെ പോലെയുള്ളവരുടെ ജീവിതങ്ങൾ മറന്ന് കളഞ്ഞെന്നും മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ട്‌ കേരളത്തിന്‍റെ നിയമസഭ ഐകകണ്‌ഠേന തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ALSO READ:കേരളീയം ധൂർത്തല്ല, സംസ്ഥാനത്തെ ബ്രാൻഡ് ചെയ്യുന്നത് : കെഎൻ ബാലഗോപാൽ

കേരളീയം ധൂർത്തല്ല : സംസ്ഥാന സർക്കാരിന്‍റെ കേരളീയം പരിപാടി ധൂർത്തല്ലെന്നും കേരളത്തിനുവേണ്ടിയുള്ള വലിയൊരു നിക്ഷേപമാണെന്നും മന്ത്രി കെഎൻ ബാലഗോപാൽ. ഇതിൽ ധൂർത്തിന്‍റേയോ അമിത ചെലവിന്‍റേയോ പ്രശ്‌നം വരുന്നില്ലെന്നും കേരളീയം കഴിയുമ്പോൾ അതിന്‍റെ കണക്കുകൾ വിശദമായി ഏവരുടെയും മുന്നിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയം ധൂർത്താണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.