തിരുവനന്തപുരം : വിവാദമായ അര്‍ധ അതിവേഗ റെയില്‍വേ ലൈനിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ ഡോ. ആര്‍.വി.ജി മേനോന്‍. കെ-റെയില്‍ പദ്ധതി നടപ്പാക്കുന്നത് തലതിരിച്ചാണ്. ആദ്യം പ്രൊജക്‌ട് നടത്തുമെന്ന് തീരുമാനിക്കുക, പിന്നെ പാരിസ്ഥിതികാഘാത പഠനം നടത്തുക എന്നതാണ് രീതി. ഇത് ശാസ്ത്രീയമല്ല.
ആദ്യം പാരിസ്ഥിതികാഘാത പഠനം. അതിനുശേഷം വേണ്ട തിരുത്തലുകള്‍ വരുത്തിയാകണം പദ്ധതി നടപ്പാക്കേണ്ടത്. എന്തുവില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം ഒരു പരിസ്ഥിതി ആഘാത പഠനം കൂടി ഇരിക്കട്ടെ എന്നതാണ് ഇപ്പോള്‍ സര്‍ക്കാര്‍ സമീപനം.
ALSO READ: Omicron : സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ; പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം
കേരളത്തിന്‍റെ മുന്‍ഗണന കെ-റെയില്‍ അല്ല, ആകുകയുമരുത്. കെ-റെയിലിന് മുന്‍ഗണന നല്‍കുമ്പോള്‍ മറ്റ് മുന്‍ഗണന വിഷയങ്ങള്‍ പുറകിലേക്ക് പോകും. പദ്ധതി ഇപ്പോള്‍ നടപ്പാക്കേണ്ടതില്ല എന്നാണ് അഭിപ്രായമെന്നും ഇ ടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ ഡോ. ആര്‍.വി.ജി മേനോന്‍ പറഞ്ഞു.