ETV Bharat / state

കേരളത്തിലെ പദ്ധതികളില്‍ പുനര്‍വിചിന്തനം ആവശ്യമെന്ന് ഡോ.മന്‍മോഹന്‍ സിംഗ്

കേരളത്തിലും മറ്റ് പല സംസ്ഥാനങ്ങളിലും പബ്ലിക് ഫണ്ടിങ് താറുമാറാണ്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് അമിതമായി വായ്പയെടുക്കേണ്ടി വരുന്നു

author img

By

Published : Mar 2, 2021, 5:10 PM IST

ഡോ.മന്‍മോഹന്‍ സിംഗ്  പദ്ധതികളില്‍ പുനര്‍വിചിന്തനം  2030 വികസന സബ്‌മിറ്റ്‌  ടൂറിസം  Dr. Manmohan Singh s  reconsider the projects in Kerala  tourism sector
കേരളത്തിലെ പദ്ധതികളില്‍ പുനര്‍വിചിന്തനം ആവശ്യമെന്ന് ഡോ.മന്‍മോഹന്‍ സിംഗ്

തിരുവനന്തപുരം/ന്യൂഡല്‍ഹി: കേരളം ഭാവിയില്‍ അതീവ ശ്രദ്ധകേന്ദ്രീകരിക്കേണ്ട നിരവധി മേഖലകളുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌. ഓരോ പദ്ധതിക്കും ആനുകാലികമായ പുനരവലോകനവും പുനര്‍വിചിന്തനവും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്‌‌ ഓഫ് ഡെലവപ്പ്മെന്‍റ്‌ സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സബ്‌മിറ്റ്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.മന്‍മോഹന്‍ സിംഗ്‌.

കേരളത്തിലെ പദ്ധതികളില്‍ പുനര്‍വിചിന്തനം ആവശ്യമെന്ന് ഡോ.മന്‍മോഹന്‍ സിങ്‌

കേരളത്തിന് മറികടക്കേണ്ട നിരവധി തടസങ്ങളുണ്ട്. രണ്ട്, മൂന്ന് വര്‍ഷമായി തുടരുന്ന ആഗോള മാന്ദ്യത്തെ പകര്‍ച്ചവ്യാധി രൂക്ഷമാക്കി. ഇത് കേരളവും പുറം ലോകവുമായുള്ള ബന്ധത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. ഡിജിറ്റല്‍ രീതികളുടെ വര്‍ധിച്ച ഉപയോഗം വിവര സാങ്കേതിക മേഖലയെ മുന്നോട്ട് നയിച്ചേക്കാമെങ്കിലും ടൂറിസം മേഖലയെ വലിയതോതില്‍ ബാധിക്കും. പകര്‍ച്ചവ്യാധി എത്രത്തോളം രൂക്ഷമാകുന്നുവോ അത്രത്തോളം തന്നെ ടൂറിസം മേഖലയിലെ വെല്ലുവിളികളും വര്‍ധിക്കാനാണ് സാധ്യത. കേരളത്തിലും മറ്റ് പല സംസ്ഥാനങ്ങളിലും പബ്ലിക് ഫണ്ടിങ് താറുമാറാണ്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് അമിതമായ വായ്പയെടുക്കേണ്ടി വരുന്നു. ഇത് ഭാവിയില്‍ സംസ്ഥാന ബജറ്റുകള്‍ക്ക് അമിതഭാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്‍റെ അന്തിമ പ്രകടന പത്രികയില്‍ സാധാരണക്കാരുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആശയങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫ് പൊതുജന പ്രതികരണത്തിനായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കരട് പ്രകടന പത്രികയില്‍ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ന്യായ് പദ്ധതി പോലുള്ള വിപ്ലവകരമായ ആശയങ്ങള്‍ ഉള്‍പ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്. നമുക്കിടയിലുള്ള ദരിദ്രര്‍ക്ക് നേരിട്ട് ആനുകൂല്യ കൈമാറ്റം ചെയ്യുന്നതിന് ന്യായ് പദ്ധതി സഹായകമാകും.

കൂടുതല്‍ ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ബില്‍ രഹിത ആരോഗ്യ പരിപാലനവും സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റ് നടപടികളും പങ്കാളിത്ത വികസനത്തെ ശക്തിപ്പെടുത്തും. ഒപ്പം സമഗ്രവികസനത്തിനുള്ള ഒരു ചട്ടക്കൂട് രൂപകല്‍പ്പന ചെയ്യുന്നതിനും ഇത് സഹായകമാകും. കോണ്‍ഗ്രസ് പ്രത്യയ ശാസ്ത്രത്തിന്‍റെ അന്തസത്തയും ഇതാണ്. ഐക്യ ജനാധിപത്യ മുന്നണിയിലെ പാര്‍ട്ടികള്‍ ഒന്നടങ്കം ഈ ദിശയില്‍ ചിന്തിക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.