തിരുവനന്തപുരം: ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അക്കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശ്രമിച്ചത്. കേരള ചരിത്രത്തിലാദ്യമായാണ് ഒരു സ്പീക്കറെ കേന്ദ്രീകരിച്ച് ഇത്രയും ഗുരുതരമായ ആരോപണങ്ങളുയരുന്നത്.
സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും സിപിഎമ്മിലെ പല ഉന്നതര്‍ക്കുമുള്ള പങ്ക് തെരഞ്ഞെടുപ്പ് കഴിയും വരെ മൂടിവയ്ക്കാനാണ് സിപിഎമ്മും ബിജെപിയും ചേര്‍ന്ന് ശ്രമം നടത്തിയത്. ഡോളര്‍ കടത്തുമായി മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടും അന്വേഷണം നടക്കുന്നില്ല.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധി വന്നിട്ടും ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്‍റേത്. ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് സിപിഎം അകന്നുവെന്നതിന്‍റെ തെളിവാണ് ശ്രീരാമകൃഷ്ണനും കെടി ജലീലിനും പാര്‍ട്ടി നല്‍കുന്ന സംരക്ഷണമെന്നും മുല്ലപ്പള്ളി ആരോപിച്ചു.